ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിക്ഷയാചിച്ച്‌ പ്രതിഷേധിച്ച വയോധികമാര്‍ക്ക് സഹായഹസ്തവുമായി മാണി സി കാപ്പൻ എംഎൽഎയുടെ പാർട്ടി. ഇടുക്കി അടിമാലിയിലെ സ്വദേശിനിയായ മറിയാമ്മയ്ക്ക് ഒരു വര്‍ഷത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 19200 രൂപ നല്‍കി. പാലാ എം എല്‍ എ മാണി സി കാപ്പന്റെ നിര്‍ദ്ദേശ പ്രകാരം കെ ഡി പി പറവൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ വച്ച് സംസ്ഥാന ട്രഷറര്‍ സിബി തോമസ് മറിയാമ്മയ്ക്ക് കൈമാറി.

യുഡിഫ് പറവൂർ നിയോജകമണ്ഡലം ചെയർമാൻ പി എസ് രഞ്ജിത്ത്, കെഡിപി ജനറൽ സെക്രട്ടറി മാരായ ഏലിയാസ് മണ്ണപ്പള്ളി, പി സ് പ്രകാശൻ, എൻ ഒ ജോർജ്, സുമി ജോസഫ്, റെനി വർഗീസ്, സന്ധ്യ ചാക്കോച്ചൻ, ലൈബി വർഗീസ് സമീപം.താന്‍ സമ്പന്നയാണെന്നും, ഒന്നരയേക്കര്‍ ഭൂമിയുണ്ടെന്നുമൊക്കെ പ്രചരിപ്പിച്ചതിന്റെ പിന്നില്‍ പ്രാദേശിക സി പി എം നേതൃത്വമാണന്നും, താന്‍ അനീതിക്കെതിരെ ശക്തമായ പ്രതികരിക്കുന്നതാണ് ദേശാഭിമാനിയിലൂടെ തന്നെ അപമാനിക്കാന്‍ കാരണമെന്നും, ഇത്തരക്കാരെ പൊതുമധ്യത്തില്‍ ഇനിയും ചോദ്യം ചെയ്യുമെന്നും മറിയക്കുട്ടി ധനസഹായം ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാണി സി കാപ്പൻ എംഎൽഎ വീഡിയോ കോളിലൂടെ മറിയച്ചേടത്തിയുമായി സംസാരിച്ചു. തന്നെ സഹായിക്കാന്‍ തയ്യാറായ മാണി സി കാപ്പന്‍ എം എല്‍ എയോടു നന്ദി പ്രകാശിപ്പിക്കുന്നതായും മറിയക്കുട്ടി അറിയിച്ചു. പിണറായി സർക്കാരിനെയും, സിപിഎം വ്യാജപ്രചരണങ്ങളെയും നിശ്ചയദാർഢ്യത്തോടുകൂടി പൊരുതി തോൽപ്പിച്ച മറിയിച്ചേടത്തി ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള ശക്തിയെക്കുറിച്ച് കേരളത്തിന് ബോധ്യപ്പെടുത്തി കൊടുത്ത വനിതയാണെന്ന് സംസ്ഥാന ട്രഷറര്‍ സിബി തോമസ്പ്രതികരിച്ചു. വീഡിയോ ചുവടെ കാണാം 👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക