പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയില്‍ പെയ്ത കനത്ത മഴയില്‍ കക്കാട്ടാര്‍ കരകവിഞ്ഞു. മഴയെ തുടര്‍ന്ന് മണിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. ജില്ലയുടെ കിഴക്കൻ വനമേഖല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായെന്നും സംശയമുണ്ട്. ഗുരുനാഥൻ മണ്ണ് ഭാഗത്ത് കനത്ത വെള്ളപ്പാച്ചിലും ഉണ്ടായി.

കഴിഞ്ഞ ദിവസം മുതല്‍ പത്തനംതിട്ടയില്‍ പലയിടത്തായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ വനമേഖലകളില്‍ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉള്‍വനത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം വടക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദ്ദം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക