ഒളിക്യാമറയില്‍ കുടുങ്ങിയ കളക്ടര്‍ സസ്പെൻഷനിലായി. ക്യാമറവെച്ച അഡീഷണല്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളുമായി. ഗുജറാത്തില്‍ ആനന്ദ് ജില്ലാ കളക്ടറേറ്റിലാണ് സംഭവം.ഒരു സ്ത്രീയുമായി ഓഫീസില്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ വൈറലായതിനെത്തുടര്‍ന്ന് ഓഗസ്റ്റ് ഒമ്ബതിന് കളക്ടര്‍ ഡി.എസ്. ഗധവിയെ സസ്പെൻഡുചെയ്തിരുന്നു. ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി.

ഗധവിക്കുനേരെ മുമ്ബും ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സംഘം വകുപ്പുതല അന്വേഷണവും നടത്തി. ഓഫീസില്‍ ഒളിക്യാമറവെച്ചത് ആരെന്ന പോലീസിന്റെ അന്വേഷണം എത്തിയത് വനിതയായ റെസിഡന്റ് അഡീഷണല്‍ കളക്ടര്‍ കേതകി വ്യാസിലാണ്. കേതകിയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ജെ.ഡി. വ്യാസും കീഴ് ജീവനക്കാരനായ ഹര്‍ഷ് ചവഡയും ചേര്‍ന്ന് രഹസ്യ ക്യാമറ സ്ഥാപിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചില ഫയലുകളില്‍ കളക്ടറെ ഒപ്പിടീക്കാൻ ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഒരു സ്ത്രീയെ പലവട്ടം ഇതിനായി ഇവര്‍ നിയോഗിച്ചതായും പോലീസ് പറയുന്നു. കെണിയില്‍ക്കുടുങ്ങിയ കളക്ടറുടെ ദൃശ്യങ്ങള്‍ വൈറലായത് സംഘത്തിന് തിരിച്ചടിയാവുകയായിരുന്നു. മൂവരുടെയും പേരില്‍ കേസെടുത്തു. വൈകാതെ അറസ്റ്റുണ്ടായേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക