കേന്ദ്രസർക്കാരിന്റെ ഭാരത് അരി വാങ്ങാൻ ആലപ്പുഴയില്‍ വൻ ജനാവലി. മാരൻകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് ഇന്നലെയാണ് അരി വിതരണം ചെയ്തത്. ഭാരത് അരി വിതരണം ചെയ്യുന്നുണ്ടെന്ന് കേട്ടറിഞ്ഞ നാട്ടുകാർ ഓടിക്കൂടിയതോടെ വിതരണം ടോക്കണ്‍ അടിസ്ഥാനത്തില്‍ നടത്തി. 1,000 പേർക്കാണ് ഇന്നലെ മാത്രമായി 10 കിലോ അരി വിതരണം ചെയ്തത്.

ഭാരത് അരി ആളുകള്‍ക്ക് പരിശോധിച്ചു നോക്കുന്നതിനായി അരിയുടെ സാമ്ബിളുകളും പ്രദർശനത്തിനായി വച്ചിരുന്നു. 290 രൂപയുടെ 10 കിലോ അരിയാണ് നാട്ടുകാർ വാങ്ങിയത്. കേന്ദ്രസർക്കാർ ഇത്തരത്തില്‍ അരി വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന് മറ്റു രാഷ്‌ട്രീയക്കാർ വാദിക്കുന്നുണ്ടെങ്കിലും ഇതില്‍ രാഷ്‌ട്രീയപരമായി ഒന്നും തന്നെ നിലനില്‍ക്കുന്നില്ലെന്ന് ബിജെപി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഭാരത് അരിയുടെ വിതരണം നടക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ വഴിയാണ് വിതരണക്കാർ അരി വിതരണം ചെയ്യുന്നതെന്നും ബിജെപി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക