ആലപ്പുഴ: ആലപ്പുഴയിലെ മാധ്യമ ലോബിക്കെതിരെ ആരോപണങ്ങൾ ശക്തം. ചുങ്കം കേന്ദ്രീകരിച്ചുള്ള ഒരു മാധ്യമ പ്രവർത്തകനും മുഖ്യധാരാ ചാനലുകളിലെ ക്യാമറാമാൻമാരും അടങ്ങുന്ന സംഘമാണ് ആലപ്പുഴ നഗരത്തിലെ പല വ്യാജ പരാതികൾക്കും, വ്യാജ വാർത്തകൾക്കും പിന്നിലെന്നാണ് ഇരയാക്കപ്പെട്ടവർ പറയുന്നത്. രാത്രിയോടെ ആലപ്പുഴ കെ എസ് ആർ ടി സി ബസ്റ്റാൻ്റിനോട് ചേർന്നുള്ള ചുങ്കം പാലത്തിനടുത്തുള്ള കെട്ടിടമാണ് പല നീക്കങ്ങളുടെയും ആസൂത്രണ കേന്ദ്രം എന്നാണ് ആരോപണം.

പ്രധാന നിർമ്മാണങ്ങൾ, പ്രോജക്ടുകൾ എന്നിവയെ സംബന്ധിച്ച് സർക്കാരോഫീസുകളിൽ മാധ്യമ പ്രവർത്തകൻ വിവരാവകാശ അപേക്ഷ നൽകുകയാണ് ആദ്യ പടി. പിന്നീട് പണം നൽകിയില്ലെങ്കിൽ മാധ്യമങ്ങളിൽ വാർത്ത നൽകുമെന്ന ഭീഷണിയുമായി ഉടമയെ സമീപിക്കും. രണ്ട് മുഖ്യധാരാ ചാനലുകളിൽ വാർത്ത വരും എന്നതാണ് പ്രധാന ഭീഷണി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാൾക്ക് പിന്നിൽ നിന്ന് സഹായിക്കുന്നത് പ്രമുഖ ചാനലുകളിലെ ക്യാമറാമാൻമാരുടെ സംഘമാണെന്നത് നഗരത്തിൽ പരസ്യമായ രഹസ്യമാണ്. രാത്രിയിൽ ചുങ്കം കേന്ദ്രീകരിക്കുന്ന ഇവർ മദ്യപാനവും, അനാശാസ്യവുമാണ് നടത്തുന്നതെന്ന് നാട്ടുകാരും പരാതി ഉയർത്തുന്നു. ചാനൽ സ്റ്റിക്കർ പതിപ്പിച്ച വാഹനത്തിലാണ് ഇവർ വരുന്നതും പോകുന്നതും എന്ന് നാട്ടുകാർ പറയുന്നു. ചിലർ ഇവരുടെ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പ് മാധ്യമ പ്രവർത്തകനും, മുഖ്യധാരാ ചാനലിലെ രണ്ട് ക്യാമറാമാൻമാരും ചേർന്ന് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്ത്രീകളുടെ അടുത്തെത്തുകയും അവിടെ വെച്ച് നീർക്കുന്നം സ്വദേശികളായ രണ്ട് യുവാക്കളുമായി കൈയ്യേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ആലപ്പുഴ നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥരും ഇവർക്കായി പ്രവർത്തിക്കുന്നുവെന്ന ആരോപണം ഉണ്ട്. അടിയേറ്റ ക്യാമറാമാനും, മറ്റുള്ളവരും ചേർന്ന് കേസിൽപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി ലക്ഷങ്ങൾ ആവശ്യപ്പെട്ടുവെന്നാണ് പ്രവാസികളായ ഇരയാക്കപ്പെട്ടവർ പറഞ്ഞത്. അനാശാസ്യത്തിനായി എത്തിയെന്ന് വാർത്ത നൽകുമെന്നായിരുന്നു. ഭീഷണി. ഒടുവിൽ അപമാനം ഭയന്ന് പണം നൽകി പ്രവാസികൾ രക്ഷപെട്ടതായാണ് വിവരം.

സമാനമായി അപകടത്തിൽപ്പെട്ട കാറിൽ സഞ്ചരിച്ചിരുന്ന പള്ളി വികാരിയേയും ഭീഷിണിപ്പെടുത്തിയതിൻ്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. ആലപ്പുഴ പ്രസ് ക്ലബ് ഭാരവാഹികൾ കണ്ണടച്ച് നൽകിയാണ് ഇവർ സസുഖം മുന്നോട്ട് പോകുന്നതെന്ന ആക്ഷേപവും ഉണ്ട്. ആലപ്പുഴയിലെ സിപിഎം നേതാവിനെതിരെ ഉയർന്ന ലൈംഗീക അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ടു പത്ര സമ്മേളനം നടത്തിയ യുവതിയുടെ ദൃശ്യങ്ങൾ മറയില്ലാതെ പുറത്തുവിട്ട സംഭവത്തിൽ മാധ്യമ പ്രവർത്തകനെ ആലപ്പുഴ പ്രസ്സ്‌ ക്ലബ് പുറത്താക്കിയിരുന്നെങ്കിലും ഇതിൽ ഉൾപ്പെട്ട പ്രമുഖ ക

ചാനലുകളിലെ ക്യാമറാമാൻമാർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതും ഒത്തുകളിയാണ്.

ഏറ്റവും ഒടുവിലായി പുറത്തുവന്ന സംഭവം മാധ്യമ പ്രവർത്തകന്റെ മകനുമായി ബന്ധപ്പെട്ടാണ് ..കഴിഞ്ഞ ദിവസം തോണ്ടൻ കുളങ്ങരയിൽ വെച്ച് മാധ്യമ പ്രവർത്തകന്റെ മകൻ ഓടിച്ചിരുന്ന കാർ ഇടിച്ചു അജ്മൽ എന്ന ചെറുപ്പക്കാരൻ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എന്നതാണ് .. ഓണ്ലൈൻ ചാനൽ നടത്തുന്ന ഇയാൾ നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി മകനെ വിട്ടു നൽകണമെന്ന് ഭീഷിണി മുഴക്കി .പൊലീസ് വഴങ്ങാതെ കേസുമായി മുന്നോട്ട് പോകുകയായിരുന്നു .ംവാഹനം ഓടിച്ച ഇയാളുടെ മകന് ലൈസൻസോ വാഹനത്തിന് മൂന്ന് വർഷമായി ഇൻഷുറൻസോ ഇല്ല .

മനോരമ ,മാതൃഭൂമി അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളിൽ തനിക്കായി വാർത്ത ചെയ്യാൻ ആളുകൾ ഉണ്ട് എന്ന് പറഞ്ഞായിരുന്നു പൊലിസുകാർക്ക് നേരെ ഉള്ള ഭീഷിണി .. ഈ ചാനലുകളിലെ ക്യമറമൻമാരുടെ മദ്യപാന സങ്കേതമാണ്‌ ഇയാളുടെ ചുങ്കത്തെ ഓഫീസ് എന്നും നാട്ടുകാർ പറയുന്നു ..ഇയാളുടെ കാർ ഇടിച്ചു പരിക്കേറ്റ അജ്മൽ ഗുരുതരാവസ്ഥയിൽ ആണ്

ഒരുമാസം മുൻപ് ആലപ്പുഴയിൽ നടന്ന എക്സിബിഷനുമായി ബന്ധപ്പെട്ടു ഇടനിലക്കാരനായി നിന്ന് ആലപ്പുഴ നഗരസഭക്ക് ലക്ഷങ്ങൾ നഷ്ടം ഉണ്ടാക്കിയ സംഭവത്തിലും മുഖ്യ ആസൂത്രകൻ ഈ മാധ്യമ പ്രവർത്തകൻ ആണെന്നാണ് ആരോപണം. 5 ലക്ഷം രൂപയാണ് അന്ന് നഗരസഭക്ക് നഷ്ടമായത്. ബ്ലാക്ക് മെയിലിങ് അടക്കമുള്ള നിരവധി പരാതികൾ മുഖ്യധാരാ മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ള സംഘത്തിനെതിരെ ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ ആണ് പൊലീസ് സ്റ്റേഷനിൽ കയറിയുള്ള ഭീഷിണിയുടെ വിവരങ്ങൾ പുറത്തു വരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക