ഏറെ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഒടുവില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ തിരിച്ചെത്തിയത് കഴിഞ്ഞദിവസമാണ്. അവിശ്വാസ പ്രമേയത്തില്‍ മണിപ്പൂര്‍ വിഷയം അവതരിപ്പിച്ച്‌ തന്റെ വരവറിയിക്കുകയും ചെയ്തു. ഇതിനിടെ വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഫ്ളൈയിംഗ് കിസ് നല്‍കിയെന്ന വിവാദത്തിലും പെട്ടു.

ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ തന്റെ മറ്റൊരു മുഖം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.സാധാരണയായി വെള്ളനിറത്തിലെ കുര്‍ത്തയിലും വെള്ള ടീഷര്‍ട്ടിലും കാണാറുള്ള രാഹുല്‍ ഗാന്ധി ഫ്രീക്കൻ ലുക്കില്‍ യാത്ര പോകുന്ന ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ സ്വന്തമാക്കിയ കെ ടി എം ഡ്യൂക്ക് ബൈക്കില്‍ യുവാക്കളുടെ സംഘത്തോടൊപ്പമാണ് യാത്ര. ഈ യാത്രയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ സമയം കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലഡാക്ക് പര്യടനം ഓഗസ്റ്റ് 25 വരെ നീട്ടിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനം ഓഗസ്റ്റ് 20 ന് പാംഗോങ് തടാകത്തില്‍ രാഹുല്‍ ആഘോഷിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 2019 ഓഗസ്റ്റ് 5-ന് ആര്‍ട്ടിക്കിള്‍ 370, 35 (എ) നീക്കം ചെയ്തതിന് ശേഷം ജമ്മു കശ്മീരിനെ ലഡാക്ക്, ജെ-കെ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം രാഹുലിന്റെ ആദ്യ ലഡാക്കിലേക്കുള്ള സന്ദര്‍ശനമാണിത്. അവിടെ കാര്‍ഗില്‍ സ്മാരകം സന്ദര്‍ശിക്കുകയും യുവാക്കളുമായി സംവദിക്കുകയും ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക