അധ്യാപികയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം സിഎൻഐ എല്‍.പി. സ്കൂളിലെ പ്രധാനധ്യാപകൻ സാം ടി ജോണാണ് അറസ്റ്റിലായത്. രാവിലെ ഒമ്ബത് മണിയോടെ കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ഥിര നിയമനം നല്‍കാമെന്ന് വാഗ്ദാനംചെയ്ത്‌ മറ്റൊരു സ്കൂളിലെ അധ്യാപികയുടെ കൈയില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്ബോഴായിരുന്നു സാം ടി ജോണ്‍ അറസ്റ്റിലാകുന്നത്. എഇഒയ്ക്ക് നല്‍കാനെന്ന പേരിലായിരുന്നു ഇയാള്‍ പണം ആവശ്യപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക