എ ഐ സി സി ജന. സെക്രട്ടറി കെ.സി വേണുഗോപാൽ എംപി യുടെ ആലപ്പുഴയിലെ വീട്ടിൽ മോഷണം. ജനൽ കമ്പി വളച്ച് അകത്ത് കയറിയ മോഷ്ടാവ് ഓഫീസ് മുറി അടക്കമുള്ള മുറികളിലെ അലമാരകൾ കുത്തി തുറന്നു. ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. എന്തൊക്കെ വസ്തുക്കൾ നഷ്ടമായെന്ന് വ്യക്തമായിട്ടില്ല.

എംപിയോ കുടുംബമോ സ്ഥലത്തില്ലായിരുന്നു. സ്റ്റാഫ് അംഗങ്ങൾ രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. ഉടൻ വിവരം പോലീസിൽ അറിയിക്കുകയും ആലപ്പുഴ സൗത്ത് പോലീസ് സ്ഥലത്ത്‌ എത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഒരു മാസത്തിനിടെ ഈ പ്രദേശത്ത്‌ മൂന്നാമത്തെ മോഷണം ആണ് നടക്കുന്നത് . ആലപ്പുഴ ചെള്ളാത്ത്‌ ലൈനിൽ ഉള്ള വീട്ടിൽ ആയിരുന്നു ആദ്യത്തെ മോഷണം . പകൽ സമയത്ത്‌ വാടക വീട് അന്വേഷിച്ചു എത്തിയ മോഷ്ടാവ് വീട്ടമ്മയെ കഴുത്തിൽ കയർ കുരുക്ക് ഇട്ട് അപായപ്പെടുത്തി 10 പവൻ കവർന്നു . രണ്ടാഴ്ച്ച മുൻപ് ഇതേ പരിസരത്ത്‌ ഒരു വീട്ടിൽ നിന്നും 20 പവൻ സ്വർണ്ണവും മോഷണം പോയി . മോഷ്‌ടാവ് ഈ പരിസരത്ത്‌ തന്നെ ഉണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്‌ .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക