തിരുവനന്തപുരത്ത് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍. നെയ്യാറ്റിൻകര പൊൻവിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപമാണ് ഇന്ന് വൈകിട്ടോടെ തകര്‍ക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

സ്തൂപം തകര്‍ത്ത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം. സ്തൂപം തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സ്തൂപം തകര്‍ത്തുവെന്ന ആരോപണം ഡി.വൈ.എഫ്.ഐ നിഷേധിച്ചു. സ്തൂപം തകര്‍ത്തത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാറശാല പൊലീസ് അറിയിച്ചു. സംഭവത്തില്‍ സി.സിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക