സി.പി.എം നേതാവിന്‍റെ നേതൃത്വത്തില്‍ 15 വാഹനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടും അടിച്ച്‌ തകര്‍ത്തതായി പരാതി. സംഭവത്തില്‍ മൂന്നുപേരെ പിടികൂടിയിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് മാറനല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ മൂന്നംഗ സംഘം മണ്ണടിക്കോണം കുമാറിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്.

സി.പി.എം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറി കുരിശോട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടില്‍ അഭിശക്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് കുമാര്‍ മാറനല്ലൂര്‍ പൊലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ അഭിശക്ത്, വിഷ്ണു, പ്രദീപ് എന്നിവരെ മാറനല്ലൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. വണ്ടന്നൂര്‍, പാല്‍ക്കുന്ന്, മേലാരിയോട്, ചെന്നിയോട്, മദര്‍ തെരേസ നഗര്‍ തുടങ്ങി നിരവധി പ്രദേശത്ത് റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് സംഘം അടിച്ചുതകര്‍ത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീട് ആക്രമിച്ച ശേഷം സംഘം പാല്‍ക്കുന്ന് ആശുപത്രിക്ക് സമീപം ശാന്തിദൂതില്‍ അജീഷിന്റെ കാര്‍, ചൈതന്യ ഗ്രന്ഥശാലക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറിയുടെ ഗ്ലാസ്, വണ്ടന്നൂര്‍ രാജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപ്പറിന്റെ ഗ്ലാസ്, പാപ്പാകോട് അജയന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ ഗ്ലാസ്, ശിവന്റെ ഉടമസ്ഥതയിലുള്ള ടോറസ് ലോറിയുടെ ഗ്ലാസ്, മണ്ണടിക്കോണത്ത് പ്രദീപിന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോ, ചെന്നിയോട് റോഡുവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് പിക്-അപ് വാനുകള്‍ എന്നിവ തകര്‍ത്ത ശേഷം ചെന്നിയോട് വിളവെടുക്കാറായ അഞ്ചുസെന്റ് പുരയിടത്തിലെ മരച്ചീനി കൃഷിയും വെട്ടി നശിപ്പിച്ച ശേഷം പ്രദേശത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നിരവധി ഇരുചക്രവാഹനങ്ങളും സംഘം തകര്‍ത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക