പുതുപ്പള്ളി തിരഞ്ഞെടുപ്പ് തീയതിയും തുടര്‍ന്നുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനും പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം കൊഴുക്കുകയാണ്. ഇരുമുന്നണികളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു.മണ്ഡലത്തില്‍ വികസനമില്ലെന്ന് ആരോപിച്ച്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒറ്റയടിപ്പാലത്തിലൂടെ നട ന്നുപോകുന്നതിന്റെ ചിത്രം പ്രചരിപ്പിച്ചവര്‍ ആകെ വെട്ടിലായിരിക്കുകയാണിപ്പോള്‍.

2016 നവംബര്‍ 27നാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് കുഞ്ഞ് ഇല്ലംപള്ളി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലില്‍ നിന്ന് ഇറമ്ബത്തേക്ക് പോകുന്ന വഴിയാണ് ഈ പാലം. ആടിനെ പട്ടിയാക്കുന്നവരാണ് നിങ്ങളെന്ന് തനിക്ക് അറിയാമെന്നും, ഈ ഫോട്ടോ പകര്‍ത്തിയ സമയത്ത് സിപിഎം നേതാവ് സുരേഷ് കുറിപ്പായിരുന്നു അവിടത്തെ എം എല്‍ എയെന്നും അദ്ദേഹം കുറിച്ചു. നിലവില്‍ ആ സ്ഥലത്തെ എം എല്‍ എ മന്ത്രി വി എൻ വാസവനാണെന്നും ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. സംഭവം ഫോട്ടോഷോപ്പ് അല്ലെന്നും പത്തരമാറ്റ് ഒറിജിനല്‍ തന്നെയാണെന്നും പക്ഷേ സംഭവം പുതുപ്പള്ളിയിലല്ലെന്നും മന്ത്രി വി എൻ വാസവന്റെ സ്വന്തം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ തിരുവാര്‍പ്പ് പഞ്ചായത്തിലെ ‘പാലമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇതും പോരാഞ്ഞ് സംഭവസ്ഥലത്ത് നേരിട്ട് എത്തി രാഹുൽ മാങ്കോട്ടത്തിൽ പാലത്തിലൂടെ നടന്നൊരു വീഡിയോയും ചിത്രീകരിച്ചു. അതും സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി. സിപിഎം നുണ ബോംബ് പൊളിച്ച രാഹുൽ ഇപ്പോൾ കോൺഗ്രസ് സൈബർ പോരാളികളുടെ ആവേശമായി മാറി.

പിണറായി സർക്കാരിന്റെ നേട്ടമായ 'ഇരട്ടപ്പാലം'

Posted by Rahul Mamkootathil on Sunday, 13 August 2023

ഉമ്മൻചാണ്ടി ഒറ്റയടിപ്പാലത്തിലൂടെ നടന്നുപോകുന്നതിന്റെ ചിത്രം പ്രചരിച്ചതിന് പിന്നാലെ ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി അടക്കമുള്ളവര്‍ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ വാസ്തവമറിഞ്ഞതോടെ അദ്ദേഹം കുറിപ്പ് പിൻവലിച്ച്‌ ഖേദം പ്രകടിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക