മുന്നണി വ്യത്യാസമില്ലാതെ കോട്ടയം പുതുപ്പളളിയിലെ കല്ലറയില്‍ പ്രാര്‍ഥനയ്ക്കായി സ്ഥാനാര്‍ഥികള്‍ എത്തുകയാണ്. വടകരയില്‍ യുഡിഎഫിന് വേണ്ടി വമ്ബൻ പോരാട്ടത്തിനൊരുങ്ങുന്ന ഷാഫി പറമ്ബില്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാൻസിസ് ജോര്‍ജ്, ആന്‍റോ ആന്‍റണി, എംകെ രാഘവൻ എന്നിവരെല്ലാം പുതുപ്പള്ളിയിലെത്തി പ്രിയനേതാവിന്‍റെ ഓര്‍മ്മകള്‍ക്ക് മുമ്ബില്‍ ആദരമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് പോരിന് ഒരുങ്ങുമ്ബോള്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ സന്ദര്‍ശനം നടത്തി.

ഉമ്മൻചാണ്ടിയുമായുള്ള വ്യക്തിബന്ധത്തെ കുറിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി ഓര്‍ക്കുന്നത്. സി കെ ജീവൻ എന്ന അന്തരിച്ച തന്റെ സുഹൃത്ത് വഴിയാണ് ഉമ്മൻചാണ്ടിയെ പരിചയപ്പെട്ടത് എന്ന് ഓർത്തെടുത്ത തുഷാർ ഉമ്മൻചാണ്ടിയെ ഉമ്മൻചാണ്ടി ചേട്ടൻ എന്നാണ് വിശേഷിപ്പിച്ചത്. മുതിർന്ന നേതാക്കൾ കോൺഗ്രസിൽ ഉമ്മൻചാണ്ടിയെ ഉമ്മൻചാണ്ടി എന്ന് വിശേഷിപ്പിക്കുമ്പോൾ ഇളമുറക്കാർ ഉമ്മൻചാണ്ടി സാർ എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. രാഷ്ട്രീയമായി എതിർ ചേരിയിൽ ഉള്ളവർ ഉമ്മൻചാണ്ടി എന്നാണ് അധികവും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊച്ചുകുട്ടികൾ പോലും ഉമ്മൻചാണ്ടി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും വിളിക്കുന്നതും കൗതുകം ഉണർത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ്മൻചാണ്ടിയുടെ വേർപാടിന് ശേഷം നടക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണ് ലോക്സഭാ തിരഞ്ഞെടുപ്പ്. അദ്ദേഹത്തിൻറെ അഭാവം സൃഷ്ടിക്കുന്ന നേതൃശൂന്യത ഉണ്ടെങ്കിലും ഉമ്മൻചാണ്ടിയുടെ കല്ലറ ഒരു രാഷ്ട്രീയ തീർത്ഥാടന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. കോൺഗ്രസ് യുഡിഎഫ് നേതാക്കൾക്ക് ശക്തി പകരുന്ന ഒരു ചൈതന്യ സ്രോതസ്സായി പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടം മാറുന്നത് രാഷ്ട്രീയ കേരളത്തിലും സമാനതകളില്ലാത്ത ഒരു സംഭവവികാസമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക