ചടയമംഗലത്ത് ഗാന്ധിപ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചയാണ് പ്രതിമ നിലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ടൗണില്‍ പഞ്ചായത്തിന്റെ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ഗാന്ധിയനായിരുന്ന വയലിക്കട കുട്ടൻപിള്ളയാണ്‌ 1949-ലെ ഗാന്ധിജയന്തി ദിനത്തില്‍ ചടയമംഗലത്ത് ഈ പ്രതിമ സ്ഥാപിച്ചത്.

ഇദ്ദേഹം മരിക്കുന്നതുവരെ പ്രതിമയില്‍ ദിവസവും പൂക്കള്‍ അര്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണ്ഡപം നിര്‍മിച്ച്‌ പ്രതിമ സംരക്ഷിക്കുകയായിരുന്നു. ഇതാണ് തകര്‍ക്കപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചടയമംഗലത്തെ എല്ലാ പരിപാടികളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ പ്രതിമക്ക് മുന്നിലാണ്. സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ സി.സി ടി.വി കാമറ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക