ഉമ്മൻചാണ്ടിയുടെ മരണത്തില്‍ വിവാദപ്രസ്താവനയുമായി സിപിഎം നേതാവും മുൻമന്ത്രിയും എംഎല്‍എയുമായ എം എം മണി. ഉമ്മൻചാണ്ടി മരിക്കാൻ കോണ്‍ഗ്രസ് നേതൃത്വം കാത്തിരിക്കുകയായിരുന്നുവെന്നും ആരോഗ്യം സംരക്ഷിക്കാൻ ഒരു ഇടപെടലും കോണ്‍ഗ്രസ് നേതൃത്വം കാട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

മരിച്ചപ്പോള്‍ കാണിച്ച ഉത്സാഹം നേരത്തെ കാണിക്കണമായിരുന്നുവെന്നും എങ്കില്‍ കുറേ നാള്‍ കൂടി ഉമ്മൻ ചാണ്ടി ജീവിക്കുമായിരുന്നുവെന്നും മണി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും ചാരവുമായി വോട്ടുപിടിച്ചവരാണ് കോണ്‍ഗ്രസ്സുകാരെന്നും ചാരം കൊണ്ട് നടക്കുക കോണ്‍ഗ്രസിൻറെ സ്ഥിരം തട്ടിപ്പ് പരിപാടിയാണെന്നും എം എം മണി ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക