പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനപ്പുറം വ്യക്തിഹത്യയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് സിപിഎം ശ്രമം. സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയത്തിന്റെ ചുമതലയുമുള്ള അനിൽകുമാറിനെ മുന്നിൽ നിർത്തി ചാണ്ടി ഉമ്മനെയാണ് സിപിഎം ടാർഗറ്റ് ചെയ്യുന്നത്. മതപരമായ പ്രചരണം നടത്താൻ ശ്രമിക്കുന്നു എന്ന് ആരോപണത്തിന് പിന്നാലെ ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചത് ചാണ്ടി ഉമ്മൻ ആണ് എന്ന രീതിയിലുള്ള പ്രചരണം അഴിച്ചുവിടാൻ ആണ് സിപിഎം ശ്രമം.

ഇതിനെതിരെ ശക്തമായി പ്രതിരോധം തീർത്ത് കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഇപ്പോൾ ചർച്ചയാകുന്നത് ഷാഫി പറമ്പിൽ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണമാണ്. രാഷ്ട്രീയം ചർച്ചയാകാതിരിക്കാനും വിലക്കയറ്റം ചർച്ചയാകാതിരിക്കാനും സിപിഎം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങൾ എന്നാണ് ഷാഫിയുടെ പ്രതികരണം. തൊട്ടപ്പുറത്തെ പെട്രോൾ പമ്പിൽ ഇന്ധനത്തിന് 2 രൂപ അധിക സെസ്സ് ചുമത്തിയതും, മാവേലി സ്റ്റോറിൽ അവശ്യസാധനങ്ങളുടെ ലഭ്യതയില്ലാത്തതും ചർച്ചചെയ്യാൻ കഴിയാത്തതിനാലാണ് സിപിഎം എത്ര ബാലിശമായ പ്രതികരണങ്ങൾ നടത്തുന്നത് ഷാഫി വ്യക്തമാക്കി. ഞങ്ങളുടെ കുറവ് അന്വേഷിക്കാൻ നടക്കാതെ അവർ ആ നേരത്ത് ഒരു സ്ഥാനാർത്ഥിയെ അന്വേഷിക്കട്ടെ എന്നും ഷാഫി പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാണ്ടി ഉമ്മൻ എന്ന സ്ഥാനാർഥിയുടെ മെറിറ്റുകളെ ഉയർത്തിക്കാട്ടിയായിരുന്നു ഷാഫിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളും, സംഘടന പ്രവർത്തന പാരമ്പര്യവും, പുതുപ്പള്ളിയുടെ വികസനവും എല്ലാം തങ്ങൾ ചർച്ചയാക്കും എന്നാണ് ഷാഫിയുടെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക