മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ തൈക്കണ്ടിയിൽ വീണ എന്ന വീണ വിജയൻ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐ.ടി. സ്ഥാപനം നിർത്തുന്നു. കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെയ്ക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. കമ്പനിയുടെ ജി എസ് ടി രജിസ്ട്രേഷനും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

കമ്പനി കാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ വീണയുടെ എക്‌സാ ലോജിക്ക് കമ്പനിയുടെ ഇന്നത്തെ അവസ്ഥ ‘ഡോർമന്റ് അണ്ടർ സെക്ഷൻ 455’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോർമന്റ് എന്നാൽ നിശ്ചലം. ജിഎസ്ടി വകുപ്പിൽ 2023 ജനുവരി 21 നാണ് വീണ കമ്പനി ക്യാൻസൽ ചെയ്യാൻ അപേക്ഷ നൽകിയത്. 31.3.22 ൽ കമ്പനിയുടെ ബാലൻസ് ഷീറ്റ് വീണ സമർപ്പിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2014 സെപ്റ്റംബറിലാണ് ബാഗ്ലൂർ കേന്ദ്രമാക്കി വീണ വിജയൻ എക്‌സാ ലോജിക്ക് എന്ന കമ്പനി സ്ഥാപിച്ചത്. 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ എക്‌സാ ലോജിക്കിന് ലഭിച്ചത് കോടികളുടെ ഇടപാടുകളാണ്. ഇതിൽ പലതും മുഖ്യമന്ത്രിയെ സഹായിക്കാനായി അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് വേണ്ടി നടത്തിയ പണം ഇടപാടുകൾ ആണെന്നും അവയ്ക്ക് കമ്പനിയെ മറയാക്കി എന്നും ഉള്ള ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

അഴിമതി പണം വെളുപ്പിച്ചെടുക്കാനുള്ള ഒരു ഉപാധിയായിരുന്നു വീണ വിജയന്റെ ഐടി കമ്പനി എന്നും സംശയങ്ങൾ ഉയരുന്നുണ്ട്. സംസ്ഥാനത്തെ ഒരു വിവാദ കരിമണൽ കമ്പനിയിൽനിന്ന് വീണാ വിജയന്റെയും, അവരുടെ കമ്പനിയുടെയും അക്കൗണ്ടുകളിലേക്ക് ഒരു കോടി 72 ലക്ഷം രൂപ പ്രത്യേകിച്ച് സേവനങ്ങൾ ഒന്നും നൽകാതെ തന്നെ കൈമാറ്റം നടന്നതിന്റ രേഖകളും, വിശദാംശങ്ങളും ആദായ നികുതി വകുപ്പ് കണ്ടെത്തുകയും, ഈ കണ്ടെത്തലുകളെ സാധൂകരിക്കുന്ന തീർപ്പ് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിൽ നിന്ന് ഏതാനും ദിവസം മുമ്പ് ഉണ്ടാവുകയും ചെയ്തു. ഇത്തരം ഒരു കണ്ടെത്തൽ വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും അഴിമതിക്ക് നേരെയാണ്.

എന്നാൽ ഈ വിവാദങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി മുഖ്യമന്ത്രിയുടെ മകളും കൂട്ടാളികളും തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്നതിനെ സാധൂകരിക്കുന്ന ചില രേഖകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് എന്ന കമ്പനി ഇപ്പോൾ സജീവമല്ല. കേന്ദ്ര കമ്പനി കാര്യമന്ത്രി വംശത്തിൽ. ഴ. റ. അപേക്ഷ സമർപ്പിച്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ജിഎസ്ടി റജിസ്ട്രേഷനും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആരോപണങ്ങൾ ഉയർന്നു വരുമ്പോൾ യഥാർത്ഥ രേഖകളും മറ്റും പിടിച്ചെടുക്കാതിരിക്കുവാനും പുറത്തു വരാതിരിക്കുവാനും വേണ്ടി കമ്പനി മരവിപ്പിച്ചതാണോ എന്നും, അഴിമതിയുമായി ബന്ധപ്പെട്ടിട്ടുള്ള തെളിവുകൾ നശിപ്പിച്ചിട്ടുണ്ടോ എന്നും വിഷയത്തിൽ ഗഹനമായ പോലീസ് അന്വേഷണം നടന്നാൽ മാത്രമേ വെളിവാകുകയുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക