കരിമണല്‍ കമ്ബനിയായ സിഎംആര്‍എല്ലില്‍ നിന്നും എക്‌സാലോജിക് കമ്ബനിക്ക് അനധികൃതമായി പണം ലഭിച്ചെന്ന കേസിലെ എസ്‌എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എസ്‌എഫ്‌ഐഒ അന്വേഷണം തന്നെ റദ്ദാക്കണമെന്ന് ഹര്‍ജിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്ബനി ആവശ്യപ്പെടുന്നു. ഇടക്കാല ഉത്തരവിലൂടെ എസ്‌എഫ്‌ഐഒയുടെ തുടര്‍നീക്കങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.

അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.എസ്‌എഫ്‌ഐഒ വീണാ വിജയനെ ചോദ്യം ചെയ്യാനിരിക്കെയാണ് എക്‌സാലോജിക്ക് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്. എസ്‌എഫ്‌ഐഒ, കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. കമ്ബനി ആസ്ഥാനം ബെംഗളൂരുവില്‍ ആയതിനാലാണ് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് അന്വേഷിക്കാന്‍ ജനുവരി 31 നാണ് എസ്‌എഫ്‌ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. പിന്നാലെ സിഎംആര്‍എല്‍ ഓഫീസിലും ഓഹരി പങ്കാളിയായ കെഎസ്‌ഐഡിസിയുടെ ഓഫീസിലുമെത്തിയ സംഘം അക്കൗണ്ട് വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. എക്‌സാലോജിക്കില്‍ പരിശോധന നടക്കാനിരിക്കെ കൂടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്. ബെംഗ്‌ളൂരുവില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്ബനി പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ ഏക ഡയറക്ടറായ വീണാ വിജയനില്‍ നിന്നുമാത്രമെ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക