മാസപ്പടി കേസില്‍ അന്വേഷണവുമായി ഇ.ഡിയും. കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്ബനിയായ എക്സാലോജിക് സൊലൂഷൻസ് അടക്കമുള്ളവരിലേക്കാണ് ഇഡി അന്വേഷണം എത്തുന്നത്. കേസില്‍ സീരിയസ് ഫ്രാേഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്‌എഫ്‌ഐഒ) അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡിയുടെ അന്വേഷണവും. പ്രാഥമിക പരിശോധനകള്‍ക്കുശേഷം കൊച്ചി യൂണിറ്റിലാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനെതിരെ എക്സാലോജിക് സൊലൂഷൻസും കെഎസ്‌ഐഡിസിയും നല്‍കിയ ഹർജികളില്‍ അന്വേഷണം നടക്കട്ടെ എന്ന് കോടതികള്‍ നിലപാടെടുത്തോടെ നടപടികള്‍ എസ്‌എഫ്‌ഐഒ വേഗത്തിലാക്കിയിരുന്നു. ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ 15 നകം ചെന്നൈ ഓഫീസില്‍ നേരിട്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്ബനി നിയമപ്രകാരം നോട്ടീസ് അയച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് പാലിക്കാതിരുന്നാല്‍ ശക്തമായ നിയമനടപടികള്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പുമുണ്ട്. കേരളത്തില്‍ മാത്രം പന്ത്രണ്ട് സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എക്സാലോജിക് സൊലൂഷൻസിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നേരത്തേ എസ്‌എഫ്‌ഐഒ പരിശോധിച്ചിരുന്നു. 2016-17 മുതലാണ് എക്സാലോജിക്കിന് പണം കൈമാറിയത്. ഇത് ഐടി അനുബന്ധ സേവനത്തിനാണെന്നായിരുന്നു സിഎംആർഎല്ലിന്റെയും എക്സാലോജിക്കിന്റെയും വാദം.

അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ആരെയും തൊടാൻ പോകുന്നില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. എന്നാല്‍ മാസപ്പടിയില്‍ അന്വേഷണം അനിവാര്യമാണെന്നും വൻ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും മാസപ്പടി കേസിലെ പരാതിക്കാരനായ ഷോണ്‍ ജോർജ് പറഞ്ഞു. വൻ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും അരവിന്ദ് കേജ്‌രിവാളിനെക്കാള്‍ വലുതല്ലല്ലോ പിണറായി വിജയൻ എന്നും അദ്ദേഹം പ്രതികരിച്ചു. ഹേമന്ത് സോറനും, അരവിന്ദ് കെജ്രിവാളിനും പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തട്ടി അകത്താകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക