മാസപ്പടി വിവാദത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് മാത്യു കുഴല്‍ നാടൻ എംഎല്‍എ. കമ്ബനി നഷ്ടത്തിലാണെന്നും ഇല്‍മനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടിയും 2017ല്‍ മുഖ്യമന്ത്രിക്ക് സിഎംആർഎല്‍ നിവേദനം സമർപ്പിച്ചതായി കുഴല്‍നാടൻ പറഞ്ഞു. 2017 ല്‍ 75 കോടിയുടെ നഷ്ടക്കണക്ക് നിരത്തിയ സിഎംആർഎല്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ 4 വർഷത്തിനിടെ 56 കോടിയുടെ ലാഭത്തില്‍ എത്തിയെന്നും കുഴല്‍നാടൻ ആരോപിച്ചു.

കുട്ടനാട് വെള്ളപ്പൊക്കത്തിന്റെ പേരില്‍ തോട്ടപ്പള്ളിയിലെ മണല്‍ നീക്കം ചെയ്ത്തിലൂടെ സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായി. ഇതിന്റെ ലാഭം കൊയ്തത് സിഎംആർഎല്‍ ആണെന്നും അതിന്റെ പ്രതിഫലമാണ് എക്‌സാലോജിക്കിന് ലഭിച്ചതെന്നും കുഴല്‍നാടൻ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് നിർണായക തെളിവാണ് മാത്യു കുഴൽനാടൻ ഇന്ന് പുറത്തുവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയും, കരിമണൽ ഖനനം നടത്തുന്ന സിഎംആർഎൽലുമായി ബന്ധപ്പെട്ട നിർണായക തെളിവുകളാണ് മൂവാറ്റുപുഴയിലെ കോൺഗ്രസ് എംഎൽഎ ഇന്ന് പുറത്തുവിട്ടത്. ഈ രേഖകളിലൂടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും എത്തും എന്നത് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയുള്ള കോഴപ്പണമാണ് മകളുടെ കമ്പനിയിലൂടെ സിഎംആർഎൽ നൽകിയത് എന്നതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ഇന്ന് കുഴൽനാടൻ പുറത്തുവിട്ടത്

പിന്തുണ നൽകാതെ കോൺഗ്രസ്

സംസ്ഥാന ഭരിക്കുന്ന മുഖ്യമന്ത്രി മകളുടെ കമ്പനിയിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതിന്റെ നിർണായക വിവരങ്ങൾ മാത്യു കുഴൽനാടൻ പുറത്തുവിട്ടിട്ടും പാർട്ടി എംഎൽഎയ്ക്ക് കോൺഗ്രസ് വേണ്ടത്ര പിന്തുണ നൽകുന്നില്ല. മാസപ്പടി കേസിൽ ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് നടത്തിയ കണ്ടെത്തലിൽ കോൺഗ്രസ് യുഡിഎസിനെ നേതാക്കൾക്കും സിഎംആർഎൽലിൽ നിന്ന് കോഴപ്പണം നൽകിയതായി പരാമർശം ഉണ്ടായിരുന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആയിരുന്നു ഗുരുതരമായ പരാമർശങ്ങൾ. അതുകൊണ്ടുതന്നെ മാത്യു കുഴൽനാടന് മുഖ്യമന്ത്രിയോടുള്ള പോരാട്ടത്തിൽ മുന്നണിയുടെയും പാർട്ടിയുടെയും പിന്തുണ വേണ്ടത്ര ലഭിച്ചിട്ടില്ല എന്ന വിലയിരുത്തലുകളും സജീവമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക