250 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതികൾ പോലീസ് പിടിയിൽ. മുപ്പത്തിയഞ്ചുകാരനായ സുധീഷ്, ഭാര്യ ശില്പ എന്നിവരെയാണ് കരുനാഗപ്പള്ളിയിൽ നിന്ന് പോലീസ് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും തട്ടിപ്പു നടത്തിയ പ്രതികൾ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ ആണ് പ്രതികളെ പിടികൂടിയത്. കർണാടകയിൽ നിരവധി ബിസിനസുകൾ ചെയ്തിരുന്ന സുധീഷും ശിൽപയും നിക്ഷേപം നടത്താൻ എന്ന പേരിൽ 250 കോടി രൂപ തട്ടിയെടുത്തിരുന്നു.

തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനായി ഇവർ ഉപയോഗിച്ചു. ആഡംബര വാഹനങ്ങളിൽ ആണ് ഇരുവരുടെയും യാത്ര.പ്രൈവറ്റ് ജെറ്റുകൾ വാടകയ്ക്ക് എടുത്ത് യാത്ര ചെയ്യാറുണ്ട്. കർണാടകയിൽ തട്ടിപ്പ് നടത്തി ഇരുവരും കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കേരള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കർണാടക പോലീസിന് കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച പുലര്‍ച്ചയോടെ കരുനാഗപ്പള്ളി പോലീസ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.അന്വേഷണ സംഘത്തലവൻ ജിഗ്നേഷിന്‍റെ നേതൃത്വത്തില്‍ ഇവരെ പിന്തുടര്‍ന്ന് എത്തിയ കര്‍ണാടക പോലീസ് കരുനാഗപ്പള്ളിയിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ എസിപി വിനോദ് കുമാറിനെ ധരിപ്പിച്ചു. തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കര്‍ണാടക പോലീസിന് കൈമാറി.

കേരളത്തില്‍ ഇവര്‍ക്കെതിരേ കേസുകള്‍ നിലവിലെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. പ്രതികളെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ ഇറക്കാൻ വലിയ സമ്മര്‍ദം ചിലര്‍ നടത്തിയതായും സൂചനയുണ്ട്. സംസ്ഥാന ഇന്‍റലിജൻസ് വിഭാഗം ദമ്ബതികളെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇവർക്ക് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക