മോശം വസ്ത്രധാരണം എന്നാരോപിച്ച്‌ മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ യുവതിയെ ഫ്‌ളൈറ്റില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ എയര്‍ലൈന്‍ അധികൃതര്‍. യുവതി ധരിച്ചിരുന്ന വസ്ത്രം അനിയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവേശനം നിഷേധിച്ചത്. ബ്രസീലിലെ നേവ്ഗാന്റേസ് -മിനിസ്‌ട്രോ വിക്ടര്‍ കോണ്ടര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്.

കിന്‍-ചാന്‍ എന്ന മോഡലിനാണ് ഈ ദുരനുഭവമുണ്ടായത്. നെറ്റ്ഫ്‌ളിക്‌സ് ആനിമേഷന്‍ പരമ്ബരയായ സൈബര്‍ പിങ്ക്: എഡ്ജ് റണ്ണേഴ്സിലെ (Cyber pink: edge runners) റെബേക്കയുടെ വേഷത്തിലായിരുന്നു കിന്‍ എത്തിയത്. ടൂ പീസ് ബിക്കിനിയും സാന്‍ഡല്‍സും ഒരു വിഗുമായിരുന്നു കിന്‍ ധരിച്ചിരുന്നത്. തുടര്‍ന്ന് തനിക്കുണ്ടായ അനുഭവം കിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. വളരെ അസ്വസ്ഥപ്പെടുത്തുന്ന സാഹചര്യമായിരുന്നു അതെന്ന് കിന്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

” ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് റെബേക്കയുടെ വേഷം ധരിച്ച്‌ നേവഗാന്റസ് എയര്‍പോര്‍ട്ടിലെത്തിയത്. പരിപാടിയ്ക്ക് എത്താന്‍ വൈകുമെന്ന് മനസിലാക്കിയതോടെയാണ് ആ വേഷം ധരിച്ച്‌ പോകാമെന്ന് കരുതിയത്. എന്നാല്‍ ഞാന്‍ ധരിച്ച വേഷം അനിയോജ്യമല്ലെന്നും വീട്ടില്‍ പോയി വേഷം മാറി വരൂ എന്നും എയര്‍ലൈന്‍ അധികൃതര്‍ എന്നോട് പറഞ്ഞു. ഒരു പരിപാടിയ്ക്ക് പോകുകയാണെന്നും അതിനായുള്ള വേഷമാണിതെന്നും അവരോട് ഞാന്‍ പറഞ്ഞു,’ കിന്‍ ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചു.

നിരവധി പേരാണ് ഇവരുടെ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയത്. എയര്‍പോര്‍ട്ട് അധികൃതരുടെ നടപടിയെ പിന്തുണച്ചാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്.കിന്‍ അതിര് കടന്നുവെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. ബിക്കിനി ധരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ യാത്രക്കിടെ അത് ധരിക്കുന്നത് ഉചിതമല്ലെന്നായിരുന്നു ഒരാളുടെ കമന്റ്.അതേസമയം വിമാനത്തില്‍ കയറുന്നതിന് മുമ്ബ് ഉചിതമായ വസ്ത്രം ധരിക്കാന്‍ യാത്രക്കാരോട് പറയുന്ന ആദ്യത്തെ സംഭവമല്ല ഇതെന്ന് ഒരാള്‍ കമന്റ് ചെയ്തിരുന്നു.

ഈ വര്‍ഷമാദ്യമാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കയറുന്നതിന് മുമ്ബ് വസ്ത്രം മാറി വരാന്‍ അധികൃതര്‍ രണ്ട് യുവതികളോട് പറഞ്ഞത്. തുടര്‍ന്ന് യാതൊരു മറയുമില്ലാതെ അവര്‍ക്ക് വസ്ത്രം മാറേണ്ടി വന്നെന്നും ഒരാള്‍ കമന്റ് ചെയ്തു. സ്ത്രീകളിലൊരാള്‍ ഷോര്‍ട്‌സും മറ്റേയാള്‍ ഷോര്‍ട്ട് സ്‌കര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഈ വേഷം മാറിയാല്‍ മാത്രമേ വിമാനത്തില്‍ കയറ്റുകയുള്ളൂവെന്ന് അധികൃതര്‍ ഇവരോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

2022ലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ മിസ് യൂണിവേഴ്‌സായ ഒലീവിയ കള്‍പോ ആയിരുന്നു എയര്‍ലൈന്‍ അധികൃതരുടെ ഈ നടപടിയ്ക്കിരയായത്. ബ്ലാക്ക് ക്രോപ് ടോപ്പും ബ്ലാക്ക് കാര്‍ഡിഗനും ധരിച്ചെത്തിയ ഒലീവിയോട് ശരീരം മറയ്ക്കണമെന്നും ഈ വസ്ത്രം ധരിക്കുന്നത് അനിയോജ്യമല്ലെന്നും എയര്‍ലൈന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക