ന്യൂഡല്‍ഹി: ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി മോഡലിനെയും സുഹൃത്തിനെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 25കാരനായ ശുഭം മല്‍ഹോത്രയെയും സുഹൃത്ത് കീര്‍ത്തിയെയുമാണ് പോലീസ് പിടികൂടിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുകയായിരുന്നു ഇരുവരും.

ഹിമാചല്‍ പ്രദേശില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ചിലര്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ശുഭമും സുഹൃത്ത് കീര്‍ത്തിയും ഹിമാചലില്‍ നിന്ന് കാറില്‍ കഞ്ചാവ് കടത്തുന്നത് പതിവാണെന്ന് പോലീസ് അറിയിച്ചു. സുരക്ഷാ പരിശോധനകള്‍ മറികടക്കാന്‍ കീര്‍ത്തി തലയണ ഉപയോഗിച്ച്‌ ഗര്‍ഭിണിയാണെന്ന് അഭിനയിക്കുകയായിരുന്നു പതിവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക