കൊച്ചി: മോഡലും യൂട്യൂബ് വ്ലോ​ഗറുമായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ഏറുന്നു. ഭര്‍ത്താവില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന നേഹ കാമുകനൊപ്പമായിരുന്നു താമസം. ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് യുവതി ജീവനടുക്കാന്‍ കാരണമെന്നാണ് ഇവരുടെ സുഹൃത്തുക്കളില്‍ ചിലര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍, 27കാരിയുടെ മുറിയില്‍ നിന്നും കണ്ടെടുത്ത ലഹരി വസ്തുക്കള്‍ സംഭവത്തിലെ ലഹരിമാഫിയയുടെ പങ്കിലേക്കും വിരല്‍ചൂണ്ടുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണൂര്‍ സ്വദേശിനിയും വ്‌ളോാഗറുമായ നേഹയെ (27) പോണേക്കരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് തിരയുകയാണ്. ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു ഇവര്‍. ആറു മാസം മുന്‍പാണു കൊച്ചിയില്‍ എത്തിയത്. മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ഇയാള്‍ നാട്ടില്‍ പോയതിനു പിന്നാലെ വിവാഹത്തില്‍ നിന്നു പിന്മാറി. ഇതറിഞ്ഞതോടെയാണു യുവതി ജീവന്‍ ഒടുക്കിയതെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നു. ഇവര്‍ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച്‌ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാളാണു വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തു കടന്ന് വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇതിനിടെ, കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പൊലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ചുകിടന്ന അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്തിയതായാണു വിവരം.

കാറിലുണ്ടായിരുന്ന രണ്ടു പേരെ വിട്ടയച്ച പൊലീസ് ഒരാള്‍ക്കെതിരെ മാത്രമാണു കേസെടുത്തിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് ലഹരി ഇടപാടില്‍ പങ്കില്ലെന്നു കണ്ടാണു വിട്ടയച്ചത് എന്നാണു പൊലീസ് ഭാഷ്യം. അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരമായി ലഹരി വില്‍പന നടന്നതായും അസമയത്ത് ആളുകള്‍ വന്നു പോയിരുന്നതായും സമീപവാസികള്‍ പറയുന്നു.

സംഭവ ദിവസം യുവതിയുടെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് നേഹയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.എളമക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക