വിമാനത്തില്‍ കയറ്റാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പല സാധനങ്ങളും വിമാനത്താവളത്തില്‍ തന്നെ ഉപേക്ഷിക്കുന്നവരാണ് ഭൂരിഭാഗവും. ഇതില്‍ കൂടുതലും ഭക്ഷണസാധനങ്ങളായിരിക്കും. ലഗേജിന്റെ ഭാരക്കൂടുതല്‍ കാരണം സാധനങ്ങള്‍ ഉപേക്ഷിച്ച്‌ പോകുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷ്യസാധനങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് എറിയേണ്ട ആവശ്യമില്ലെന്ന് നമ്മെ പഠിപ്പിക്കുകയാണ് ഇന്ത്യന്‍ വംശജനായ ഒരു യുവാവ്.

തന്റെ കൈയ്യിലുള്ള മധുരം വിമാനത്താവളത്തിലെ ആളുകളുമായി പങ്കുവെച്ചാണ് ഹിമാന്‍ഷു ദേവ്ഗണ്‍ എന്ന യുവാവ് സ്‌നേഹം പ്രകടിപ്പിച്ചത്. തായ്‌ലാന്റിലെ ഫുക്കേറ്റ് വിമാനത്താവളത്തിലാണ് സംഭവം. ഗുലാബ്ജാമുനുമായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇത് വിമാനത്തില്‍ കയറ്റില്ലെന്ന കാര്യം അദ്ദേഹം അറിയുന്നത്. എന്നാല്‍ കൈയ്യില്‍ കരുതിയ മധുരപലഹാരം എടുത്ത് കളയാന്‍ ദേവ്ഗണ്‍ തയ്യാറായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അയാള്‍ ആ പലഹാരം വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് തന്നെ വിതരണം ചെയ്യുകയാണ് ചെയ്തത്. സുരക്ഷാ ജീവനക്കാര്‍ ഇത് നിഷേധിച്ചെങ്കിലും പിന്നീട് മധുരം സ്വീകരിച്ചു. ഇവരത് ആസ്വദിച്ച്‌ കഴിക്കുന്നതിന്റെ വീഡിയോയും കാണാനാകും. സുരക്ഷാ ജീവനക്കാരോട് ഇദ്ദേഹം നമസ്‌തേ എന്ന് പറയാനും ആവശ്യപ്പെടുന്നുണ്ട്. അവരത് പറയുന്നതും വീഡിയോയില്‍ കാണാനാകും.

“ഗുലാബ് ജാമുനുമായി വിമാനത്തില്‍ കയറാന്‍ അവര്‍ സമ്മതിച്ചില്ല. അതുകൊണ്ട് അവരുമായി മധുരം കഴിച്ച്‌ സന്തോഷം പങ്കുവെയ്‌ക്കാന്‍ തീരുമാനിച്ചു” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. യുവാവിന്റേത് മികച്ച പ്രവൃത്തിയാണെന്നും ഇത്തരം കാര്യങ്ങള്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുമെന്നുള്ള കമന്റുകളാണ് ലഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക