തൃശൂര്‍: സിപിഐയുടെ ഫ്‌ളക്‌സ് ബോര്‍ഡില്‍ അനുമതിയില്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ച സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അശ്വതി വിപുല്‍. അശ്വതി, കറ്റയേന്തി നില്‍ക്കുന്ന ചിത്രം സിപിഐ കുന്നംകുളം മണ്ഡലം സമ്മേളനത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡിലാണ് പ്രത്യക്ഷപ്പെട്ടത്. ഇത് അനുമതി ഇല്ലാതെയാണ് ഉപയോഗിച്ചത് എന്നാണ് അശ്വതി പറയുന്നത്.

സംഭവത്തില്‍ വക്കീല്‍ നോട്ടീസ് അയക്കാനാണ് അശ്വതിയുടെ തീരുമാനം. ചിത്രം ഉപയോഗിക്കുന്നതിന് മുന്‍പ് അനുമതി വാങ്ങിയിട്ടില്ലെന്നും ഒരു സുഹൃത്ത് വിളിച്ചപ്പോഴാണ് ഈ ഫ്‌ളക്‌സിനെ കുറിച്ച്‌ താന്‍ അറിഞ്ഞതെന്നും അശ്വതി പറഞ്ഞു. അഭിഭാഷകനെ കണ്ട ശേഷം പാര്‍ട്ടിക്ക് നോട്ടീസ് അയക്കുമെന്നും അവര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാട്‌സ്‌ആപ്പില്‍ ഗുഡ്‌മോണിങ് മെസേജ് ആയി വന്ന ചിത്രമാണ് ഇതെന്ന് എന്നാണ് സംഭവത്തില്‍ സിപിഐ വേലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ വിശദീകരണം. കറ്റയേന്തിയ കര്‍ഷക സ്ത്രീയുടെ ഫോട്ടോ ആയതുകൊണ്ടാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ ഉപയോഗിച്ചിട്ടുള്ളത്. അവര്‍ മോഡലാണെന്ന് അറിയില്ലായിരുന്നു. എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ ഫ്‌ളക്‌സുകള്‍ പിന്‍ലിച്ചിട്ടുണ്ടെന്നും ചിത്രം ഉപയോഗിക്കും മുന്‍പ് അനുമതി വാങ്ങണമെന്നതിനെ കുറിച്ച്‌ അറിയില്ലായിരുന്നു എന്നും സിപിഐ വിശദീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക