സൂറത്തിലെ മോഡലിന്റെ മരണത്തില്‍ ഇന്ത്യൻ യുവതാരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. ഐപിഎല്ലില്‍ സണ്‍‌റൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. 28കാരിയായ ടാനിയ സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി.

തിങ്കളാഴ്ചയാണ് ടാനിയയെ സൂറത്തിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയായ ഇവർ 18 മാസത്തോളമായി ഫാഷൻ ഡിസൈനിങ് പഠിക്കുകയായിരുന്നു. ടാനിയയും അഭിഷേക് ശർമയും ഏറെ നാളായി പരിചയത്തിലായിരുന്നു എന്നാണ് വിവരം. എന്നാല്‍ കുറച്ച്‌ മാസങ്ങളായി ഇവർ തമ്മില്‍ ബന്ധമൊന്നുമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഡലിന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തേക്കുറിച്ച്‌ പൊലീസിന് വിവരം ലഭിക്കുന്നത്. ഇതോടെയാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിച്ചത്. 23 കാരനായ അഭിഷേക് ശർമ ഓള്‍റൗണ്ടറാണ്. പുതിയ ഐപിഎല്‍ സീസണിനുള്ള തയ്യാറെടുപ്പിനിടയിലാണ് താരം വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം അംഗമാണ്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയർഡെവിള്‍സ് ടീമിലും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ‌ 19 ടീമിന്റെ ഭാഗമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന്റെ താരമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക