മനുഷ്യരും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള സൗഹൃദവും സ്നേഹവും പ്രകടമാകുന്ന വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായി താൻ വളര്‍ത്തുന്ന ഒരു മൂര്‍ഖൻ പാമ്ബിനെ കുളിപ്പിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇത് പലര്‍ക്കും ഭയാനകമായ ഒരു കാഴ്ച ആണെങ്കിലും ഒരേസമയം ഇത് പലരിലും കൗതുകവും ഉണര്‍ത്തുന്നുണ്ട്.

ഒരു യുവാവ് 2 മൂര്‍ഖൻ പാമ്ബുകളുടെ ദേഹത്ത് ഒരു കപ്പില്‍ മെല്ലെ വെള്ളമൊഴിച്ചു കുളിപ്പിക്കുന്നതാണ് വീഡിയോയിലെ ദൃശ്യം. ഉഗ്ര വിഷമുള്ള മൂര്‍ഖൻ പാമ്ബിനോട് അടുക്കാൻ പോലും ഭയക്കുന്ന സാഹചര്യത്തില്‍ ഒരാള്‍ വളരെ കൂളായി പാമ്ബുകളെ കുളിപ്പിക്കുന്നതാണ് ഏവരെയും അമ്ബരപ്പിക്കുന്നത്. വീഡിയോയില്‍ മൂര്‍ഖൻ പാമ്ബുകളും കുളിക്കാമെന്ന താല്പര്യത്തോടു കൂടി വളരെ ശാന്തമായാണ് നില്‍ക്കുന്നതെന്നും മനസ്സിലാക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃഗ സ്നേഹിയും സാമൂഹ്യപ്രവര്‍ത്തകനുമായ സിന്റു എന്ന ഉപയോക്താവാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. കോബ്ര കെയര്‍ടേക്കര്‍ എന്ന പേരിലാണ് സിന്റു അറിയപ്പെടുന്നത്. സമൂഹ്യമാധ്യമങ്ങളില്‍ ഇത് ഒരു വിചിത്രമായ കാഴ്ചയാണെങ്കിലും ഇത് സിന്റുവിന്റെ ദൈനംദിന ജീവിതത്തിലെ പതിവ് കാര്യമാണ്. പാമ്ബുകളുമായി താൻ ഇടപെടുന്നതിന്റെ പലതരത്തിലുള്ള വീഡിയോകളും അദ്ദേഹം തന്നെ ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക