കേരള സ്റ്റോറി എന്ന സിനിമ കണ്ടപ്പോഴാണ് താന്‍ ലവ് ജിഹാദിന്‍റെ ഇരയാണെന്ന് ബോധ്യമായതെന്ന് ആരോപിച്ച്‌ മോഡലായ യുവതി. യാഷ് എന്ന് പരിചയപ്പെടുത്തിയ കാമുകന്‍റെ യഥാര്‍ത്ഥ പേര് തന്‍വീര്‍ അഖ്തര്‍ എന്നാണെന്നും ഇവർ വെളിപ്പെടുത്തി. മുംബൈയില്‍ മോഡലായി ജോലി ചെയ്യുകയാണ് ഈ പേര് വെളിപ്പെടുത്താത്ത യുവതി. മുഖം മറച്ചാണ് അവര്‍ വാര്‍ത്താലേഖകരെ കണ്ടത്.

ആരോപണം ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാഷ് എന്ന തന്‍വീര്‍ അഖ്തറിന്‍റെ മോഡലിംഗ് ഏജന്‍സിയില്‍ ജോലിക്ക് ചേര്‍ന്നതിന് ശേഷമാണ് 2020ല്‍ ബന്ധം ആരംഭിയ്ക്കുന്നത്. അയാള്‍ തന്‍റെ ഫോട്ടോകള്‍ (അയാളോടൊപ്പമുള്ള) വീട്ടിലേക്കയച്ചുകൊടുക്കുകയും തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കയറി പലതും എഴുതിവിടുകയും ചെയ്തു. മതം മാറാനും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനും അയാള്‍ പല തവണ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പെണ്‍കുട്ടി ആരോപിക്കുന്നു. ഏറ്റവുമൊടുവില്‍ മുംബൈയില്‍ തന്നെ വധിക്കാനും ശ്രമിച്ചതായി മോഡല്‍ പറയുന്നു.

കേരള സ്റ്റോറി എന്ന സിനിമ കണ്ടപ്പോഴാണ് പ്രതികരിക്കാനുള്ള പ്രചോദനമുണ്ടായതെന്നും മോഡല്‍ പറയുന്നു. മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി റാഞ്ചി സ്വദേശിനി ആയതിനാല്‍ റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയിട്ടുണ്ട്. പരാതിയില്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് റാഞ്ചി എസ്‌എസ്പി കിഷോര്‍ കൗശല്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക