പുല്‍പ്പള്ളി: വിനോദ സഞ്ചാര കേന്ദ്രത്തില്‍ ലഹരിമൂത്ത് നടക്കാനാകാതെ കിടക്കുന്ന വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വയനാട് മുള്ളൻക്കൊല്ലിയിലാണ് സംഭവം. കര്‍ണാടക അതിര്‍ത്തിയായ മച്ചൂരിലെ കബനി നദീ തീരത്ത് എത്തിയ സഞ്ചാരികളായ യുവതി യുവാക്കളാണ് അമിത ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാനാകാത്ത അവസ്ഥയില്‍ കിടക്കുന്നത്.

സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ഇവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞ ഇവര്‍ പിന്നീട് പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്നവരില്‍ അധികവും മലയാളി പെണ്‍കുട്ടികളാണ്.വയനാട് സ്വദേശികളാണെന്ന് പറഞ്ഞ ഇവര്‍ കര്‍ണാടകയില്‍ പഠിക്കുന്നവരാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മയക്കുമരുന്ന് ലോബിയുടെ പ്രധാന കടത്ത് കേന്ദ്രം കൂടിയാണ് ഇവിടുത്തെ അതിര്‍ത്തികള്‍. അതേസമയം നാട്ടുകാരുടെ ഇടപെടലിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. സഞ്ചാരികളായി എത്തിയവരോട് സദാചാര പൊലീസ് ചമയുന്ന തരത്തില്‍ നാട്ടുകാര്‍ ഇടപ്പെട്ടുവെന്നാണ് ആക്ഷേപം.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക