പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എ.ഐ.സി.സി. ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മൂന്ന് മണിക്കൂറിന് അകമായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം.

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു

Posted by V D Satheesan on Tuesday, 8 August 2023

ഏറെ അപ്രതീക്ഷിതമായിട്ടാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ഉള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിപ്പ് ലഭിച്ചത്. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 17 നും, സൂക്ഷ്മ പരിശോധന 18 നും, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി 21നും നടക്കും. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് ആണ് നടക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എൽ ഡി എഫിനെ സംബന്ധിച്ച് സ്ഥാനാർത്ഥി ആരാണന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മുൻ സ്ഥാനാർത്ഥി സി പി എമ്മിന്റെ യുവ നേതാവ് ജയ്ക് സി തോമസ്, റജി സഖറിയ, എ എൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത് എന്നറിയുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേതു പോലെ എല്ലാവർക്കും സ്വീകാര്യനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ പരിഗണിക്കുമോ എന്നും കണ്ടറിയണം.

ബി ജെ പി ഇതു വരെ സ്ഥാനാർത്ഥി നിർണയമൊന്നും നടത്തിയിട്ടില്ല.തിരഞ്ഞെടുപ്പിന് വെറും 27 ദിവസം മാത്രം അവശേഷിക്കേ വളരെ വേഗമുള്ള തീരുമാനങ്ങളാവും രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുണ്ടാവുക.പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലും സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക