കൃഷി ചെയ്യാൻ വെള്ളം ലഭിക്കാത്തതിനാല്‍ പഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി കര്‍ഷകൻ. കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്തിലെ ബിജു എന്ന കര്‍ഷകനാണ് ആത്മഹത്യ ഭീഷണി നടത്തി മുഴക്കിയത്.

പാടശേഖരത്തിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ബിജു പഞ്ചായത്ത് ഓഫീസിനു മുകളില്‍ കയറി കഴുത്തില്‍ കയറിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്.വര്‍ഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുവെന്നും നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി അനുനയിപ്പിച്ച്‌ ഇയാളെ താഴെയിറക്കി. വീഡിയോ ചുവടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക