മയക്കുമരുന്നുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ്ചെയ്തു. ബത്തേരി പടിച്ചിറയിലെ ഷിന്റോ ഷിബു (22), തൃശ്ശൂര്‍ തലപ്പിള്ളി മുണ്ടത്തിക്കോട് സ്വദേശിനി മറിയാ റാണി (21) എന്നിവരാണ് 23.779 ഗ്രാം മെത്താംഫിറ്റമിനും 64 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. കണ്ണൂര്‍ തെക്കി ബസാറിനടത്ത് മെട്ടമ്മലില്‍വെച്ചാണ് എക്സൈസ് സംഘം ഇവരെ പിടിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്സൈസ് ഇൻസ്പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.ഉഡുപ്പിയില്‍ ഒരുമിച്ച്‌ താമസിക്കുന്ന ഇരുവരും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ലഹരിമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് എക്സൈസ് അറിയിച്ചു.ചെറുകിട വില്‍പ്പനക്കാര്‍ക്ക് ആവശ്യാനുസരണം ബെംഗളൂരുവില്‍നിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക