മലയാളി പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി പുത്തന്‍ പ്രമോയുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. സലിം കുമാറാണ് നെറ്റ്ഫ്ലിക്സ് എങ്കിൽ എങ്ങനെയിരിക്കും? എന്ന ക്യാപ്ഷനോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലിരിക്കുന്ന താരത്തോട് പ്രേക്ഷകര്‍ ചോദ്യം ചോദിക്കുന്നതും അവയ്ക്ക് രസകരമായ മറുപടി നല്‍കുന്ന സലിം കുമാറിനെയും വീഡിയോയില്‍ കാണാം.

പല ഓപ്ഷനുകള്‍ നല്‍കിയിട്ടും ഒരേ സീരീസ് വീണ്ടും വീണ്ടും കാണുന്ന പ്രേക്ഷകനേയും, പ്രചോദനം ഉള്‍ക്കൊണ്ട് സിനിമയെടുക്കാന്‍ ഒരുങ്ങുന്ന സംവിധായകനേയും പ്രമോയില്‍ കാണാനാവും.’പരസ്പരം’ കാണാന്‍ നെറ്റ്ഫ്ലിക്സില്‍ എത്തുന്ന സ്ത്രീകളും അവര്‍ക്ക് നെറ്റ്ഫ്ലിക്സ് സീരീസ് ‘ഡാര്‍ക്’ പരിചയപ്പെടുത്തുന്ന സലിം കുമാറും രസകരമായ സെഗ്മെന്റ് ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടി ഗൗതമിയും പ്രേക്ഷകയായി വീഡിയോയില്‍ എത്തുന്നുണ്ട്. ഒപ്പം അനീഷ് ഗോപാല്‍, ഗംഗ മീര തുടങ്ങി മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളും സലിം കുമാറിനൊപ്പം വീഡിയോയിലെത്തുന്നുണ്ട്. നര്‍മ്മങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക