പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ച്‌ രാത്രികാലത്ത് കാറോടിച്ച്‌ നാട്ടുകാരെ ഭയപ്പെടുത്തുന്ന സ്ത്രീ പിടിയില്‍. മലയാറ്റൂര്‍ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രേതരൂപത്തില്‍ കാറോടിച്ചെത്തുകയും പൊതുവിടങ്ങളില്‍ രാത്രികാലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്.

കാലടിയിലും സമീപപ്രദേശങ്ങളിലും പ്രേതരൂപത്തില്‍ എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. മലയാറ്റൂര്‍ അടിവാരത്ത് പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ച്‌ എത്തിയതോടെ ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ ആയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളക്കാറില്‍ വെള്ള വസ്ത്രം ധരിച്ച്‌ മുഖത്ത് തുണി ചുറ്റിയാണ് ഇവര്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരെ കാരണം നാട്ടുകാര്‍ ആകെ ഭീതിയിലായിരുന്നു. ഇരുട്ടിന്റെ മറവില്‍ പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ചെത്തുന്ന ഇവരെ കണ്ട് നിരവധി പേര്‍ ഭയപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക