വിവാഹത്തെ സംബന്ധിക്കുന്ന നിരവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രസകരമായ പല മുഹൂര്‍ത്തങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.കാരണം വിവാഹത്തെക്കുറിച്ച്‌ വധൂവരന്മാര്‍ക്ക് പല സ്വപ്നങ്ങളുമുണ്ടാകും. ഇനിയുള്ള കാലം മുഴുവന്‍ ഓര്‍ക്കാനുള്ള നല്ല നിമിഷങ്ങള്‍ കൂടി സമ്മാനിക്കുന്ന ദിനമായി വിവാഹദിനത്തെ മാറ്റാനാണ് എല്ലാവരും ശ്രമിക്കുന്നത്.

ഇത്തരത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു വിവാഹമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.ഇതിന്റെ വീഡിയോയും ഇതിനോടകം പ്രചരിച്ചുകഴിഞ്ഞു. ഇവിടെ വരനും വധുവും വിവാഹം ചെയ്തത് ഒരു വലിയ മലയുടെ മുകളില്‍ വെച്ചാണ്. ശേഷം സ്‌കൈ ഡൈവിങ്ങ് ചെയ്തു ഇരുവരും വിവാഹദിനം ആഘോഷമാക്കി. വിവാഹത്തില്‍ പങ്കെടുത്തവരും മലമുകളില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രിസില്ലയുടെയും ഫിലിപ്പോ ലെക്വെഴ്സിന്റെയും വിവാഹമാണ് ഇത്തരത്തില്‍ സാഹസികത നിറഞ്ഞത്. . മലയുടെ മുകളില്‍ ഒരു പാറയില്‍ നിന്നാണ് ഇരുവരും വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ വിവാഹ വേഷത്തില്‍ കൈ ചേര്‍ത്ത് പിടിച്ച്‌ ഇരുവരും സ്‌കൈ ഡൈവിങ്ങ് നടത്തുകയായിരുന്നു.

നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ വൈറലായത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്റുകള്‍ രേഖപ്പെടുത്തിയതും. കുറച്ചുപേര്‍ വരന്റെയും വധുവിന്റെയും സാഹസികതയെ പ്രശംസിച്ച്‌ രംഗത്തെത്തിയപ്പോള്‍ വലിയ ഒരു വിഭാഗം വിമര്‍ശനം രേഖപ്പെടുത്തുകയും ചെയ്തു. അപകടം വിളിച്ചു വരുത്തുന്ന ഇത്തരം ആഘോഷങ്ങളെ പിന്തുണയ്ക്കരുത് എന്നാണ് ഇവര്‍ കമന്റില്‍ കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക