തിരുവനന്തപുരം: യുവതിയെ ദുരൂഹ സാഹചര്യത്തില്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയില്‍ വാടകയ്ക്ക് താമസിക്കുന്ന മായാ മുരളി (39) എന്ന യുവതിയെയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

യുവതിക്ക് ഒപ്പം താമസിച്ചിരുന്നയാളെ പൊലീസ് തിരയുന്നുണ്ട്. മായയുടെ ഭർത്താവ് 8 വർഷം മുൻപ് അപകടത്തില്‍ മരിച്ചിരുന്നു. എട്ടു മാസമായി രഞ്ജിത്ത് എന്നയാള്‍ക്കൊപ്പമായിരുന്നു മായയുടെ താമസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ലെന്നാണ് സൂചന. മായയും രഞ്ജിത്തും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്. മായയ്ക്ക് രണ്ടു പെണ്‍കുട്ടികളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക