കരിമ്ബം കില ഉപകേന്ദ്രത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രസംഗിക്കുന്നതിനിടയില്‍ സദസ്സിലേക്ക് ഇഴഞ്ഞെത്തി പാമ്ബ്. സ്ത്രീകള്‍ ഇരിക്കുന്ന സ്ഥലത്താണു പാമ്ബിനെ കണ്ടത്.അതോടെ ഇവിടെ ഉണ്ടായിരുന്നവര്‍ വിരണ്ടോടി. പലരും ഭയന്ന് കസേരയില്‍നിന്നു മറിഞ്ഞുവീണു.

പിന്നീട് പാമ്ബ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്. എന്നാല്‍ പിന്നീട് ചേരയാണു ഇഴഞ്ഞു വന്നതെന്നു കണ്ടെത്തി. നാടുകാണിയില്‍ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച്‌ ഗോവിന്ദന്‍ പ്രസംഗിക്കുന്നതിനിടയിലാണ് പാമ്ബിന്റെ വരവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്ബ് വന്ന കാര്യം പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ പ്രസംഗം. കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ ഇത്തരം സംഭവങ്ങളെന്നും ചൂണ്ടികാട്ടി.കിലയില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക