പള്ളിക്കലില്‍ നവദമ്ബതികളെ പുഴയില്‍ വീണു കാണാതായി. ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ നവദമ്ബതികള്‍ പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പുഴയില്‍ വീണത്. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്.

പൊലീസും ഫയര്‍ഫോഴ്സും നീന്തല്‍ വിദഗ്ദരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നുണ്ട്.അഞ്ചു ദിവസം മുമ്ബായിരുന്നു ഇരുവരുടേയും വിവാഹം. പള്ളിക്കലുള്ള ബന്ധുവായ അൻസിലിന്റെ വീട്ടില്‍ വിരുന്നിന് എത്തിയപ്പോഴാണ് അപകടമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബന്ധുക്കള്‍ക്കൊപ്പം പുഴവക്കിലെത്തിയ സിദ്ദിഖും നൗഫിയും പാറക്കൂട്ടം നിറഞ്ഞ ഭാഗത്തുനിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഇതിനിടെ നവദമ്ബതികളും അൻസിലും കാല്‍വഴുതി പുഴയിലേക്കു വീണു. അൻസിലിനെ അവിടെ ഉണ്ടായിരുന്നവര്‍ രക്ഷപെടുത്തിയെങ്കിലും സിദ്ദിഖിനെയും നൗഫിയെയും രക്ഷിക്കാൻ കഴിഞ്ഞില്ല. ബന്ധുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക