പരസ്യമായി പൊതു ഇടങ്ങളില്‍ സ്നേഹ പ്രകടനം അനുവദനീയമാണോ അല്ലയോ എന്നത് ഇന്ത്യയില്‍ ഒരു തർക്കവിഷയം ആണ്. കാലം മാറുന്നതിനനുസരിച്ചു ആളുകളുടെ ചിന്താഗതിയിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു, പരസ്യമായ പ്രകടനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു തുടങ്ങി.

എന്നിരുന്നാലും, പൊതു വികാരം ഇപ്പോഴും പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതിനെതിരാണ്. അടുത്തിടെ, ഒരു എക്സ് ഉപയോക്താവ് മെട്രോയ്ക്കുള്ളില്‍ ഒരു യുവാവും യുവതിയും പരസ്പരം ആലിംഗനം ചെയ്യുന്ന ഒരു വീഡിയോ പങ്കിട്ടു. ഇവരുടെ മുഖം മറച്ചിരിക്കുന്നു.എക്സ് ഉപയോക്താവ് ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിൻ്റെയും ബെംഗളൂരു സിറ്റി പോലീസിൻ്റെയും ഔദ്യോഗിക അക്കൌണ്ടിനെ ടാഗ് ചെയ്തു കൊണ്ടാണ് പോസ്റ്റിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഹേയ് നമ്മ മെട്രോയില്‍ എന്താണ് നടക്കുന്നത്? ബാംഗ്ലൂർ മെട്രോയും ഡല്‍ഹി മെട്രോയായി മാറുകയാണ്. അവർക്കെതിരെ നടപടിയെടുക്കം. ആ പെണ്‍കുട്ടി അക്ഷരാർത്ഥത്തില്‍ ആണ്‍കുട്ടിയെ ചുംബിക്കുകയായിരുന്നു ” എന്നാണ് വീഡിയോയ്ക്കൊപ്പം ഉണ്ടായിരുന്ന കുറിപ്പ്. എന്നാല്‍ ഈ പോസ്റ്റ് ആളുകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ് ഉയർത്തിയിരിക്കുന്നത്.

പൊതുസ്ഥലങ്ങളിലെ പരസ്യ സ്നേഹ പ്രകടനം മറ്റുള്ളവരെ അസ്വസ്ഥരാക്കുമെന്നും പൊതു മാന്യതയ്ക്ക് എതിരാണെന്നും പലരും വാദിക്കുമ്ബോള്‍, ഇന്നത്തെ കാലത്ത് രസ്യ സ്നേഹ പ്രകടനം ഒരു പ്രശ്നമാകരുതെന്നും പകരം, വീഡിയോ എടുക്കുകയും ഷെയർ ചെയ്യുകയും ചെയ്ത വ്യക്തിയെ മറ്റുള്ളവരുടെ സ്വകാര്യത ലംഘിച്ചതിന് ശിക്ഷിക്കണമെന്നും മറുഭാഗം അവകാശപ്പെടുന്നു.ബെംഗളൂരു സിറ്റി പോലീസും ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. “ശ്രദ്ധയില്‍പ്പെട്ടു, ദയവായി നിങ്ങളുടെ കോണ്‍ടാക്റ്റ് നമ്ബർ ഡിഎം ചെയ്യൂ” എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.

“ആളുകളുടെ സമ്മതമില്ലാതെ അവരുടെ വീഡിയോ എടുക്കുന്നത് നിയമവിരുദ്ധമാണ്, ഇത് യഥാർത്ഥത്തില്‍ ഐപിസി സെക്ഷൻ 354 സി പ്രകാരം പരമാവധി 3 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിനാല്‍ നിങ്ങള്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമാണ്, പ്രായപൂർത്തിയാകാത്തവരുടെ സമ്മതമില്ലാതെ വീഡിയോ പകർത്തിയതിന് നിങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യേണ്ടതാണെന്ന്” ഒരു എക്സ് ഉപയോക്താവ് കുറിച്ചു.

“നിങ്ങളെപ്പോലുള്ള ആളുകള്‍ ഇന്ത്യയ്ക്ക് പുറത്ത് സഞ്ചരിക്കുമ്ബോള്‍ അവിടെ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ ചെയ്യുന്നതില്‍ തെറ്റൊന്നും തോന്നുകയില്ല , പ്രശ്‍നം ഇവിടെ ഇന്ത്യയിലുള്ള നിങ്ങള്‍ക്കു ആണെന്ന് നിങ്ങള്‍ മനസിലാക്കുന്നില്ല. ഇതില്‍ തെറ്റൊന്നുമില്ല. ഇത് സ്നേഹപ്രകടനം മാത്രമാണ്. അവരുടെ സമ്മതമില്ലാതെ അവ ചിത്രീകരിച്ചതിന് നിങ്ങള്‍ക്കെതിരെ കേസ് എടുക്കേണ്ടതെന്ന്” മറ്റൊരാള്‍ പറഞ്ഞു.”ഞാൻ ആ വീഡിയോയില്‍ ചുംബനങ്ങളൊന്നും കണ്ടില്ല, കെട്ടിപ്പിടിക്കുന്നതില്‍ തെറ്റ് ഉണ്ടെന്ന് കരുതുന്നില്ല. എന്താണ് തെറ്റ് എന്നതാണ് പ്രധാന ചോദ്യം. പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുന്നതാണോ ? കവിളിലോ ചുണ്ടിലോ ചെറുതായി ചുംബിക്കുന്നതാണോ? ചുണ്ടില്‍ നിർത്താതെ ചുംബിക്കുന്നതാണോ ? ഏത് തലത്തിലുള്ള പരസ്യ സ്നേഹ പ്രകടനമാണ്‌അശ്ലീലമായി കണക്കാക്കുന്നത്? മറ്റൊരള്‍ ചോദിച്ചു.

കൂടുതല്‍ യാഥാസ്ഥിതിക ചിന്ത പ്രകടിപ്പിച്ചുകൊണ്ട് മറ്റൊരു എക്സ്‌ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്, “നിങ്ങള്‍ നിങ്ങളുടെ കുട്ടിയുമായി യാത്ര ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ മുന്നില്‍ അത്തരമൊരു പ്രണയപ്രകടനം നടക്കുകയാണെങ്കില്‍ , നിങ്ങള്‍ എന്ത് ചെയ്യുമെന്ന് എല്ലാവരും ഒന്ന് സങ്കല്‍പ്പിക്കുക? പൊതുസ്ഥലങ്ങളില്‍ ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ ഏതെങ്കിലും തരത്തിലുള്ള പ്രണയപ്രകടനം നടത്തുകയോ ചെയ്യുന്നത് അനുവദിക്കരുത് “.”മെട്രോയും പൊതുസ്ഥലങ്ങളും എക്സ് സിനിമാസെറ്റുകളല്ല. ഒരു പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് യുവദമ്ബതികള്‍ക്ക് അറിയില്ലെങ്കില്‍ അവർ കൌണ്‍സിലിംഗ് സെഷനുകളില്‍ പോകണം.പൊതുസ്ഥലങ്ങളില്‍ ഒരു വ്യക്തി ആത്മനിയന്ത്രണവും മാന്യതയും പാലിക്കുക തന്നെ വേണം. കുട്ടികളെ ഇതൊന്നും പഠിപ്പിക്കാത്ത മാതാപിതാക്കളെ ഓർത്തു ലജ്ജ തോന്നുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക