ദിവസവും എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നതിൽ ചിലത് ഏറെ നേരം നമ്മുടെ മനസില്‍ തങ്ങിനില്‍ക്കുന്നതായിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഷെയർ ചെയ്യുന്നത്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരെ ഓർത്ത് എല്ലാവരും അഭിമാനിക്കുന്നു. രാവും പകലും ചൂടും തണുപ്പും അവഗണിച്ച്, തങ്ങളുടെ പ്രിയപ്പെട്ടവരെയും കുടുംബത്തെയും ഉപേക്ഷിച്ച്, ശത്രുക്കളിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ കാടും മലയും കയറുന്നവരെ, എത്ര പ്രശംസിച്ചാലും മതിയാകില്ല.

ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ് സൈനികർക്ക് ഉണ്ടായിരിക്കും. അതിനെല്ലാം അവർ പ്രത്യേകം പരിശീലനം നേടിയവരാണ്. അങ്ങനെ ഒരു പ്രതികൂല സാഹചര്യത്തെ ശാന്തമായി പ്രതിരോധിക്കുന്ന ഒരു സൈനികന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://www.instagram.com/reel/Cg6QOZ5FeYU/?igshid=YmMyMTA2M2Y=

എപ്പോൾ എവിടെ നിന്നാണ് വീഡിയോ എടുത്തതെന്ന് വ്യക്തമല്ല. ശത്രുക്കൾക്ക് എതിരെയുള്ള പോരാട്ടത്തിനിടെ ഒരു സൈനികൻ നേരിടുന്ന പ്രതിസന്ധിയാണ് വീഡിയോയിലുള്ളത്. വീഡിയോയിൽ, തോക്കുമായി നിലത്തുകൂടി ഇഴഞ്ഞു നീങ്ങുമ്പോൾ കൊത്താൻ തയ്യാറായി പത്തിവിടർത്തി നിൽക്കുന്ന ഒരു രാജവെമ്പാലയെ സൈനികൻ നേരിടുന്നതാണ് കാണുന്നത്.

എന്നാൽ വളരെ സമർത്ഥമായി അയാൾ പാമ്പിനെ പിടിക്കുന്നു. ഏതാനും നിമിഷങ്ങൾ പാമ്പിനെ വീക്ഷിച്ച ശേഷം സൈനികൻ അതിന്റെ തലയിൽ പിടിക്കുന്നു. അതിന് കൈക്കുള്ളിൽ വിളിച്ചുകൊണ്ട് തുടർന്നും ഇഴഞ്ഞു നീങ്ങുന്നു. വീഡിയോയിൽ ഇത്രയേ ഉള്ളൂ. നിരവധി പേരാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. വീഡിയോ കണ്ടവരെല്ലാം അദ്ദേഹത്തിന്റെ ധീരതയെ അഭിവാദ്യം ചെയ്യുകയും രാജ്യത്തിന് വേണ്ടി സൈനികർ നടത്തിയ ത്യാഗങ്ങളെ സ്നേഹപൂർവ്വം സ്മരിക്കുകയും ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക