വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വൈക്കം ചെമ്ബ് മുറിഞ്ഞപുഴ സ്വദേശി അജേഷ് കെ.ആര്‍ (42) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇതിനിടെ പ്രതി വീട്ടമ്മയുമായി സൗഹൃദത്തിലായി. തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.പിന്നീട് വിവാഹവാഗ്ദാനത്തില്‍നിന്ന് അജേഷ് പിൻമാറിയതോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് വീട്ടമ്മയ്ക്ക് മനസിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേത്തുടര്‍ന്ന് വീട്ടമ്മ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് അജേഷിനെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക