
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതിയിലേക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ അപേക്ഷിക്കാം. കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ യന്ത്രങ്ങളും 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡിയോടെ നല്‍കുന്ന പദ്ധതിയാണിത്.
കര്‍ഷക കൂട്ടായ്മകള്‍, എഫ്.പി.ഒ, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പദ്ധതി തുകയുടെ 40 ശതമാനവും കര്‍ഷക സംഘങ്ങള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പരമാവധി 80 ശതമാനവും സബ്‌സിഡി ലഭിക്കും. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം അപേക്ഷ നല്‍കി വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ അപേക്ഷ പിൻവലിച്ച് വീണ്ടും അപേക്ഷിക്കണം.