ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആണെന്ന് പുതിയ കണക്കുകള്‍. 1413 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിലുടനീളമുള്ള നിയമസഭകളിലെ അംഗങ്ങളുടെ ശരാശരി ആസ്തി 13.63 കോടി രൂപയാണ്. അസോസിയേഷൻ ഫോര്‍ ഡെമോക്രാറ്റിക് റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍ ഉള്ളത്.

28 സംസ്ഥാന അസംബ്ലികളില്‍ നിന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 4,001 സിറ്റിങ് എംഎല്‍എമാരുടെ ആസ്തി വിശകലനം ചെയ്താണ് കണക്കെടുപ്പ് നടന്നത്. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ പ്രിയകൃഷ്ണയുടെ ആസ്തി 881 കോടി രൂപയാണ്. അതേസമയം, പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു ബിജെപി എംഎല്‍എയുടെ ആസ്തി 1700 രൂപ മാത്രമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള 10 എംഎല്‍എമാര്‍

1. ഡി.കെ ശിവകുമാര്‍ (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്) – കനകപുര, കര്‍ണാടക, ആകെ ആസ്തി: 1413 കോടി രൂപ

2. കെ.എച്ച്‌ പുട്ടസ്വാമി ഗൗഡ (ഐഎൻഡി) – ഗൗരിബിദാനൂര്‍, കര്‍ണാടക, ആകെ ആസ്തി: 1267 കോടി രൂപ

3. പ്രിയകൃഷ്ണ (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്) – ഗോവിന്ദരാജനഗര്‍, കര്‍ണാടക, ആകെ ആസ്തി: 1156 കോടി രൂപ

4. എൻ. ചന്ദ്രബാബു നായിഡു (ടിഡിപി) – കുപ്പം, ആന്ധ്രാപ്രദേശ് , ആകെ ആസ്തി: 668 കോടി രൂപ

5. ജയന്തിഭായ് സോമാഭായ് പട്ടേല്‍ (ബിജെപി) – മൻസ, ഗുജറാത്ത് , ആകെ ആസ്തി: 661 കോടി രൂപ

6. സുരേഷ ബി എസ് (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്) – ഹെബ്ബാള്‍, കര്‍ണാടക 2023 – ആകെ ആസ്തി: 648 കോടി രൂപ

7. വൈഎസ് ജഗൻ മോഹൻ റെഡ്ഡി (വൈഎസ്‌ആര്‍സിപി) – പുലിവെൻഡ്‌ല, ആന്ധ്രാപ്രദേശ് 2019 – ആകെ ആസ്തി: 510 കോടി രൂപ

8. പരാഗ് ഷാ (ബിജെപി) – ഘട്‌കോപ്പര്‍ ഈസ്റ്റ്, മഹാരാഷ്ട്ര 2019 – ആകെ ആസ്തി: 500 കോടി രൂപ

9. ടി.എസ്. ബാബ (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്) – അംബികാപൂര്‍, ഛത്തീസ്ഗഡ് 2018 – ആകെ ആസ്തി: 500 കോടി രൂപ

10. മംഗള്‍പ്രഭാത് ലോധ (ബിജെപി) – മലബാര്‍ ഹില്‍, മഹാരാഷ്ട്ര 2019 – ആകെ ആസ്തി: 441 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ 10 എംഎല്‍എമാർ

1. നിര്‍മല്‍ കുമാര്‍ ധാര (ബിജെപി) – ഇൻഡസ് (എസ്‌സി), പശ്ചിമ ബംഗാള്‍, ആകെ ആസ്തി: 1,700 രൂപ

2. മകരന്ദ മുദുലി (ഐഎൻഡി) – രായഗഡ, ഒഡീഷ, ആകെ ആസ്തി: 15,000 രൂപ

3. നരീന്ദര്‍ പാല്‍ സിംഗ് സാവ്ന (എഎപി) – ഫാസില്‍ക, പഞ്ചാബ്, ആകെ ആസ്തി: 18,370 രൂപ

4. നരീന്ദര്‍ കൗര്‍ ഭരജ് (എഎപി) – സംഗ്രൂര്‍, പഞ്ചാബ് , ആകെ ആസ്തി: 24,409 രൂപ

5. മംഗള്‍ കാളിന്ദി (ജെഎംഎം) – ജുഗ്സലായ് (എസ്‌സി), ജാര്‍ഖണ്ഡ്, ആകെ ആസ്തി: 30,000 രൂപ

6. പുണ്ഡരീകാക്ഷ സാഹ (എ.ഐ.ടി.സി) – നബാദ്വിപ്പ്, പശ്ചിമ ബംഗാള്‍ , ആകെ ആസ്തി: 30,423 രൂപ7. രാം കുമാര്‍ യാദവ് (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്) – ചന്ദ്രപൂര്‍, ഛത്തീസ്ഗഡ്, ആകെ ആസ്തി: 30,464 രൂപ8. അനില്‍ കുമാര്‍ അനില്‍ പ്രധാൻ (എസ്പി) – ചിത്രകൂട്, ഉത്തര്‍പ്രദേശ്, ആകെ ആസ്തി: 30,496 രൂപ9. രാം ദങ്കോര്‍ (ബിജെപി) – പന്ദന (എസ്ടി), മധ്യപ്രദേശ് , ആകെ ആസ്തി: 50,749 രൂപ10. വിനോദ് ഭിവ നിക്കോള്‍ (സിപിഐ (എം)) – ദഹനു (എസ്ടി), മഹാരാഷ്ട്ര, ആകെ ആസ്തി: 51,082 രൂപ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക