ഉമ്മന്‍ചാണ്ടി പാര്‍ട്ടിയുടെ ഫണ്ട് റെസറായിരുന്നുവെന്നും എന്നാല്‍ വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് പറയില്ലെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ നമ്മള്‍ ചൂണ്ടിക്കാണിക്കുന്ന അഴിമതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് എനിക്കും പാര്‍ട്ടിക്കും ഉമ്മന്‍ചാണ്ടിയോട് എതിര്‍പ്പുണ്ടാക്കിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.വ്യക്തിപരമായി പിണക്കമില്ല.

ഉമ്മന്‍ചാണ്ടിക്കെതിരായ സിബിഐ അന്വേഷണത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ കാണാന്‍ വന്നിരുന്നു. അവരോട് അച്ഛന്‍ മരിക്കുന്ന സമയത്ത് തന്നോട് പറഞ്ഞ കാര്യമാണ് മൊഴിയായി നല്‍കിയത്. അച്ഛന്‍ പറഞ്ഞത് വെളിപ്പെടുത്തിയില്ലെങ്കില്‍ അച്ഛനോട് ചെയ്യുന്ന നീതികേടായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അച്ഛന്‍ മരിക്കുന്നതിന് മുമ്ബ് ടിവിയില്‍ വാര്‍ത്ത കാണുകയായിരുന്നു ഞങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെ കേസുമായി ബന്ധപ്പെട്ടാണത്. ഉമ്മന്‍ചാണ്ടി ഈ അഴിമതി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. രാഷ്ട്രീയപരമായി ഉമ്മന്‍ചാണ്ടി നമ്മളെ വല്ലാതെ ദ്രോഹിച്ചിട്ടുണ്ട്. ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നാണ് അച്ഛന്‍ പറഞ്ഞത്.

സിബിഐക്ക് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ഇത് ബാലകൃഷ്ണപിള്ളയുടെ പേരില്‍ രേഖപ്പെടുത്തട്ടെയെന്ന് ചോദിച്ചിരുന്നു. പിന്നീടൊരു സന്ദര്‍ഭത്തില്‍ ഉമ്മന്‍ചാണ്ടിയെ കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ നന്ദി പറഞ്ഞിരുന്നതായും ഗണേഷ് കുമാര്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക