പൃഥ്വിരാജിന്റെ സിനിമകൾക്ക് തിയേറ്ററിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് തിയേറ്റർ ഉടമകൾ; എടുത്ത് ചാടി തീരുമാനം വേണ്ടെന്ന് ദിലീപ്
![](https://keralaspeaks.news/wp-content/uploads/2021/10/rpor.jpg)
കൊച്ചി: ഇന്ന് ചേർന്ന ഫിയോഗ് യോഗത്തിൽ പൃഥ്വിരാജ് ചിത്രങ്ങൾ വിലക്കണമെന്ന ആവശ്യം ചില തീയറ്റർ ഉടമകൾ ഉയർത്തിയതായി റിപ്പോർട്ട്. പൃഥ്വിരാജ് സിനിമകൾ നിരന്തരം ഒടിടിയിലാണ് റിലീസ് ചെയ്യുന്നതെന്നാണ് ഉടമകളുടെ ആക്ഷേപം. ലോക്ക് ഡൗണിനിടെ പൃഥ്വിയുടെ മൂന്ന് ചിത്രങ്ങളായിരുന്നു ഒടിടിയിൽ എത്തിയത്. ആദ്യം കോൾഡ് കേസ് ആയിരുന്നു റിലീസ് ചെയ്തത്. പിന്നീട് കുരുതിയും ഭ്രമവും. ഇവ മൂന്ന് ആമസോൺ പ്രൈമിലൂടെയാണ് പ്രദർശനം ചെയ്തത്.
യോഗത്തിൽ പൃത്വിരാജിനെ പിന്തുണച്ച് ദിലീപ് അഭിപ്രായം രേഖപ്പെടുത്തി. എടുത്ത് ചാടി തീരുമാനം വേണ്ടെന്നും എല്ലാവരുമായും ചർച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് ദിലീപ് പറഞ്ഞത്. അതേസമയം ആദ്യം തീയറ്ററുകൾ തുറക്കുമ്പോൾ ഏതൊക്കെ ചിത്രങ്ങളും പ്രദർശനത്തിന് എത്തുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. നവംബർ 12-ന് റിലീസ് തീരുമാനിച്ച ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ആകും ആദ്യ മലയാള സിനിമ. ജെയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’, തമിഴ് ചിത്രം ‘ഡോക്ടർ’ എന്നിവയും റിലീസിനുണ്ടാകും.