കുട്ടികള്‍ക്ക് റിയാലിറ്റി ഷോയില്‍ അവസരം വാഗ്ദാനം ചെയ്ത് രക്ഷിതാക്കളില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റില്‍. ബെംഗളൂരുവില്‍ ഈവന്റ് മാനേജ്മെന്റ് കമ്ബനി നടത്തുന്ന നിഷ നരസപ്പയെയാണ് സദാശിവനഗര്‍ പോലീസ് അറസ്റ്റുചെയ്തത്.

കന്നഡനടൻ മാസ്റ്റര്‍ ആനന്ദിന്റെ ഭാര്യ യശസ്വിനിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു. മാസ്റ്റര്‍ ആനന്ദിന്റെ മകള്‍ വംശിക കുട്ടികളുടെ റിയാലിറ്റി ഷോയിലെ താരമാണ്. തന്റെ പേര് പറഞ്ഞ് നിഷ ആളുകളെ കബളിപ്പിക്കുന്നത് മനസ്സിലാക്കിയ യശസ്വിനിയാണ് ആദ്യം പോലീസിനെ സമീപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് 11 രക്ഷിതാക്കളും പരാതി നല്‍കി. 17 കുട്ടികളുടെ രക്ഷിതാക്കളില്‍നിന്ന് നിഷ പണം വാങ്ങിയതായും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക