കുട്ടിതാരങ്ങളെ പ്രധാന റോളുകളിൽ അവതരിപ്പിച്ച് നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസും അനശ്വര രാജനുമായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇവരെ കൂടാതെ വിനീത് ശ്രീനിവാസനും സിനിമയിലെ ഒരു പ്രധാന റോളിൽ അഭിനയിച്ചിരുന്നു. വളരെ ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ കോടികളാണ് വാരികൂട്ടിയത്.

മാത്യു തോമസ് അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ കാമുകിയായ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമായിരുന്നു ഗോപിക രമേശ്. ഒരു പക്ഷേ നായികാകഥാപാതത്തോളം തന്നെ ആരാധകരെ ഉണ്ടാക്കിയ ഒരാളാണ് ഗോപിക. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം എസ്.എൻ കോളേജിന്റെ ഈ കഴിഞ്ഞ ദിവസം നടന്ന ‘കോളേജ് യൂണിയൻ’ ഉദ്‌ഘാടന ചടങ്ങിൽ ഗോപിക രമേശ് ആയിരുന്നു അതിഥി. കോളേജിലെ പിള്ളേരെ ഇളക്കി മറിച്ചുകൊണ്ട് വിജയ് നായകനായി എത്തുന്ന ബീസ്റ്റിലെ പാട്ടിന് കിടിലം ഡാൻസ് കളിച്ചിരിക്കുകയാണ് ഗോപിക. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക