തിരുവനന്തപുരം: തലസ്ഥാനത്ത് അറസ്റ്റിലായ കശ്മീര്‍ സ്വദേശികള്‍ തോക്കും ലൈസന്‍സും സംഘടിപ്പിച്ചത് പണം നല്‍കിയെന്ന് മൊഴി. ലൈസന്‍സിന് മാത്രമായി പതിനായിരം രൂപ നല്‍കിയെന്ന് പ്രതികള്‍ പൊലീസിനോട് വ്യക്തമാക്കി. സംഭവത്തില്‍ വ്യക്തത വരുത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കരമന പൊലീസ് അറിയിച്ചു.

കമ്പനി വഴി ജോലി ലഭിക്കണമെങ്കില്‍ തോക്കും ലൈസന്‍സും വേണമെന്നാണ് പ്രതികള്‍ പറയുന്നത്. ഇക്കാരണം കൊണ്ടാണ് തോക്കും ലൈസന്‍സും സംഘടിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പ്രതികളുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. വിശദമായി ചോദ്യം ചെയ്താല്‍ മാത്രമാണ് കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തലസ്ഥാന നഗരിയില്‍ തന്ത്രപ്രധാന ഭാഗത്തു നിന്നാണ് പ്രതികള്‍ പിടിയിലായത് എന്നതുകൊണ്ട് വിഷയം ഗൗരവമായാണ് പൊലീസ് കാണുന്നത്. വ്യാജ ലൈസന്‍സുള്ള തോക്ക് ആറ് മാസത്തോളമാണ് പ്രതികള്‍ കൈയില്‍ സൂക്ഷിച്ചത്. കമ്പനി തന്നെ തോക്ക് നല്‍കിയതാണോ എന്ന കാര്യവും പൊലീസ് വിശദമായി പരിശോധിക്കും. അന്വേഷണം മഹാരാഷ്ട്രയിലേക്കും കശ്മീരിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക