പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദ്ദിച്ച കേസില്‍ അമ്മയ്ക്കും കാമുകനുമെതിരെ കേസ്. പെരുമ്ബിലാവ് മുളങ്ങത്ത് വീട്ടില്‍ ഹഫ്സ (38), ഇവര്‍ക്കൊപ്പം താമസിക്കുന്ന കപ്പൂര്‍ പള്ളംങ്ങാട്ട്ചിറ ചെമ്ബലക്കര വീട്ടില്‍ മുഹമ്മദ് ഷബീര്‍ എന്നിവര്‍ക്കെതിരെയാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ടും മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചുമാണ് മര്‍ദ്ദിച്ചത്. പള്ളങ്ങാട്ട് ചിറയിലെ വാടക വീട്ടില്‍ വച്ചാണ് സംഭവം. കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിന്നാലെ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക