പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ വളരെ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. തെറ്റായ ഒരു പ്രവണതയ്ക്കും സന്ധി ചെയ്യില്ല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഗൂഡാലോചന നടത്തുകയാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

വ്യാജ പ്രചരണം നടത്താന്‍ മാധ്യമ ഗൂഡാലോചന നടക്കുന്നു. സിപിഎമ്മിനെ അക്രമിയ്ക്കുകയാണ് അവരുടെ ലക്ഷ്യം. ദുരുദ്ദേശപരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക